നിരോധിത മേഖലയിൽ മത്സ്യബന്ധനം നടത്തിയ കുവൈറ്റ് പൗരനും, രണ്ട് പ്രവാസികളും പിടിയിൽ
കുവൈറ്റിൽ നിരോധിത മേഖലയിൽ അനധികൃത മത്സ്യബന്ധനത്തിൽ ഏർപ്പെട്ട മൂന്ന് വ്യക്തികൾക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടി സ്വീകരിച്ചു. അൽ-ഹൈഷാൻ മറൈൻ മേഖലയിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരുന്ന മൂന്ന് പേരെ പറ്റി വിവരം ലഭിച്ചതിനെ തുടർന്നാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. ഒരു കുവൈറ്റ് പൗരനെയും, രണ്ട് പ്രവാസികളെയുമാണ് മത്സ്യബന്ധന ബോട്ടിൽ നിന്ന് പിടികൂടിയത്. പരിശോധനയിൽ മത്സ്യബന്ധന ഉപകരണങ്ങളും, മത്സ്യങ്ങളുടെ ശേഖരവും അധികൃതർ കണ്ടെത്തി. തുടർന്ന്, നിയന്ത്രണങ്ങൾ ലംഘിച്ചതിന് അറസ്റ്റിലായ കുവൈറ്റ് പൗരനെ പരിസ്ഥിതി പബ്ലിക് അതോറിറ്റിയിലേക്ക് റഫർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. പ്രവാസികളായ രണ്ടുപേരെ നാടുകടത്തൽ കേന്ദ്രത്തിന് കൈമാറി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/JhLtiBPwVz3HbxdLag7Ltz
Comments (0)