Posted By Editor Editor Posted On

കുവൈത്ത് ​പ്രധാ​ന​മ​ന്ത്രി​ക്കെതിരായ വി​ചാ​ര​ണ പ്ര​മേ​യം ദേ​ശീ​യ അ​സം​ബ്ലി പ​രി​ശോ​ധി​ക്കും

കു​വൈ​ത്ത് സി​റ്റി: ദേ​ശീ​യ അ​സം​ബ്ലി സ​മ്മേ​ള​നം ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ൽ ​ചേ​രും. പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ​മ്മ​ദ് ന​വാ​ഫ് അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹി​നെ​തി​രാ​യ വി​ചാ​ര​ണ (ഗ്രി​ല്ലി​ങ്) പ്ര​മേ​യം, സ്റ്റേ​റ്റ് ഓ​ഡി​റ്റ് ബ്യൂ​റോ ചീ​ഫ് സ്ഥാ​ന​ത്തേ​ക്കു​ള്ള നാ​മ​നി​ർ​ദേ​ശ​ങ്ങ​ൾ, മ​റ്റു ക​ര​ടു നി​യ​മ​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി സു​പ്ര​ധാ​ന വി​ഷ​യ​ങ്ങ​ൾ ര​ണ്ടു ദി​വ​സ​​ത്തെ അ​സം​ബ്ലി സെ​ഷ​നു​ക​ൾ പ​രി​ശോ​ധി​ക്കും. എം.​പി മു​ഹ​ല​ൽ അ​ൽ മു​ദാ​ഫാ​ണ് പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രെ ഗ്രി​ല്ലി​ങ് ആ​വ​ശ്യ​പ്പെ​ട്ട് രം​ഗ​ത്തു​ള്ള​ത്. ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കാ​നു​ള്ള ക​ഴി​വി​ല്ലാ​യ്മ, ഭ​ര​ണം ന​ട​ത്തു​ന്ന​തി​ലെ പി​ഴ​വു​ക​ൾ, പാ​ർ​ല​മെ​ന്റ​റി ചോ​ദ്യ​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​തി​ൽ പ​രാ​ജ​യം എ​ന്നി​വ ഉ​ൾ​പ്പെ​ടെ മൂ​ന്നു കാ​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ്ര​മേ​യം. സ്റ്റേ​റ്റ് ഓ​ഡി​റ്റ് ബ്യൂ​റോ ചീ​ഫി​നു​ള്ള നാ​മ​നി​ർ​ദേ​ശ​ങ്ങ​ൾ, പ​തി​നേ​ഴാം നി​യ​മ​സ​ഭ കാ​ല​യ​ള​വി​ലെ ര​ണ്ടാം റെ​ഗു​ല​ർ സെ​ഷ​ൻ ആ​രം​ഭി​ക്കു​ന്ന അ​മീ​രി പ്ര​സം​ഗം, പാ​ർ​ല​മെ​ന്റ​റി ക​മ്മി​റ്റി​ക​ളി​ൽ​നി​ന്നു​ള്ള 35 പാ​ർ​ല​മെ​ന്റ​റി റി​പ്പോ​ർ​ട്ടു​ക​ൾ എ​ന്നി​വ​യാ​ണ് മ​റ്റു ച​ർ​ച്ചാ​വി​ഷ​യ​ങ്ങ​ൾ.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR

https://www.kuwaitvarthakal.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *