Posted By Editor Editor Posted On

കുവൈത്തിലെ പ്ര​വാ​സി കു​ടും​ബ​വി​സ നി​ർ​ത്ത​ലാ​ക്ക​ൽ: പ്ര​ത്യേ​ക ക​മ്മി​റ്റി പ​രി​ശോ​ധി​ക്കും

കു​വൈ​ത്ത് സി​റ്റി: പ്ര​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള വി​സ നി​ർ​ത്ത​ലാ​ക്ക​ൽ, സൈ​ക്കോ​ട്രോ​പി​ക് മ​രു​ന്നു​ക​ളു​ടെ നി​യ​ന്ത്ര​ണം, കു​വൈ​ത്തി​ക​ളു​ടെ സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ തൊ​ഴി​ലി​ലെ ക്ര​മ​ക്കേ​ടു​ക​ൾ തു​ട​ങ്ങി​യ നി​ര​വ​ധി വി​ഷ​യ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ക​മ്മി​റ്റി​ക​ളെ നി​യോ​ഗി​ക്കാ​ൻ ചൊ​വ്വാ​ഴ്ച ചേ​ർ​ന്ന ദേ​ശീ​യ അ​സം​ബ്ലി റെ​ഗു​ല​ർ സെ​ഷ​നി​ൽ അം​ഗ​ങ്ങ​ൾ അം​ഗീ​കാ​രം ന​ൽ​കി.ബി​സി​ന​സ്, റി​യ​ൽ എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള അ​ഭ്യ​ർ​ഥ​ന​ക​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ണ് കു​ടും​ബ​വി​സ വി​ഷ​യം പ്ര​ത്യേ​കം പ​രി​ശോ​ധി​ക്കു​ന്ന​തെ​ന്നാ​ണ് സൂ​ച​ന. ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ണി​ലാ​ണ് കു​വൈ​ത്തി​ൽ കു​ടും​ബ​വി​സ അ​നു​വ​ദി​ക്കു​ന്ന​ത് നി​ർത്തി​യ​ത്. ഇ​തോ​ടെ കു​ടും​ബ​ത്തെ കൂ​ടെ കൂ​ട്ടാ​നാ​കാ​ത്ത സ്ഥി​തി​യി​ലാ​ണ് പ്ര​വാ​സി​ക​ൾ.പ​ഴ​യ വി​സ ഉ​ള്ള​വ​ർ മാ​ത്ര​മാ​ണ് നി​ല​വി​ൽ കു​ടും​ബ​ത്തോ​ടൊ​പ്പം ക​ഴി​യു​ന്ന​ത്.പു​തി​യ വി​സ ല​ഭി​ക്കാ​ത്ത​തി​നാ​ൽ മ​ല​യാ​ളി​ക​ള​ട​ക്കം നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ പ്ര​യാ​സ​ത്തി​ലാ​ണ്. നേ​ര​ത്തേ കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് കു​ടും​ബ​വി​സ അ​നു​വ​ദി​ക്കു​ന്ന​ത് നി​ർ​ത്തി​യി​രു​ന്നു. കോ​വി​ഡ് ഭീ​തി ഒ​ഴി​ഞ്ഞ​തോ​ടെ ഒ​ന്ന​ര വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷം 2021 ന​വം​ബ​റി​ൽ വി​സ വി​ത​ര​ണം പു​ന​രാ​രം​ഭി​ച്ചു. എ​ന്നാ​ൽ, ജൂ​ണോ​ടെ നി​ർ​ത്ത​ലാ​ക്കി. നി​ല​വി​ൽ തൊ​ഴി​ൽ​വി​സ​യും ക​മേ​ഴ്സ്യ​ൽ സ​ന്ദ​ർ​ശ​ന​വി​സ​യും മാ​​ത്ര​മേ അ​നു​വ​ദി​ക്കു​ന്നു​ള്ളൂ. ക​ന​ത്ത മ​ഴ​യു​ടെ പ്ര​തി​കൂ​ല ആ​ഘാ​തം നേ​രി​ടാ​ൻ ദേ​ശീ​യ സം​രം​ഭം ആ​രം​ഭി​ക്കാ​ൻ ശി​പാ​ർ​ശ ചെ​യ്യു​ന്ന പ്ര​മേ​യ​വും ദേ​ശീ​യ അ​സം​ബ്ലി അം​ഗീ​ക​രി​ച്ചു. ഡി​ജി​റ്റ​ലൈ​സേ​ഷ​ൻ, സ​ർ​ക്കാ​ർ ഭൂ​മി​യി​ലെ ലം​ഘ​ന​ങ്ങ​ൾ, റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി, വ​ട​ക്ക​ൻ മേ​ഖ​ല​യു​ടെ വി​ക​സ​നം, അ​ൽ-​ഹാ​രി​ർ ന​ഗ​ര​പ​ദ്ധ​തി, തു​റ​മു​ഖ​ങ്ങ​ളു​ടെ​യും ദ്വീ​പു​ക​ളു​ടെ​യും വി​ക​സ​നം എ​ന്നി​വ യോ​ഗ്യ​ത​യു​ള്ള ക​മീ​ഷ​നു​ക​ളു​ടെ അം​ഗീ​കാ​ര​ത്തി​നു​ശേ​ഷം റ​ഫ​ർ ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR

https://www.kuwaitvarthakal.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *