കുവൈത്തിൽ ഹജ്ജ് നിരക്കിൽ കുറവുണ്ടാകുമെന്ന് സൂചന
കുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് ഈ വർഷത്തെ ഹജ്ജ് സീസണിൽ നിരക്കിൽ കുറവുണ്ടാകുമെന്ന് സൂചന. തീർഥാടകരുടെ രജിസ്ട്രേഷൻ നേരത്തേ തുടങ്ങിയതാണ് നിരക്ക് കുറയാൻ കാരണമെന്ന് ഹജ്ജ് കാരവൻസ് യൂനിയൻ മേധാവി അഹമ്മദ് അൽ ദുവൈഹി പറഞ്ഞു. ഇതോടെ ഹോട്ടലുകളുമായും മറ്റ് ആവശ്യമായ സേവനങ്ങൾക്ക് കരാർ ചെയ്യാനും ആവശ്യമായ സമയം ലഭിക്കും.
ഒക്ടോബറിൽ ആരംഭിച്ച ഹജ്ജ് രജിസ്ട്രേഷനുള്ള സമയ പരിധി ഡിസംബർ 13 വരെ ദീർഘിപ്പിച്ചിട്ടുണ്ട്. മുമ്പ് ഹജ്ജ് നിർവഹിക്കാത്ത പൗരന്മാരായ അപേക്ഷകർക്കാണ് മുൻഗണന നൽകുക.
ഈ വർഷം 8000 തീർഥാടകർക്ക് ഹജ്ജ് ക്വോട്ട അനുവദിക്കുമെന്നാണ് പ്രതീക്ഷ. അതിനിടെ, അഞ്ചാമത് ഹജ്ജ് എക്സിബിഷൻ ഡിസംബർ 14 മുതൽ 20 വരെ ഔഖാഫ് മന്ത്രാലയത്തിൻറെ രക്ഷാകർതൃത്വത്തിൽ നടക്കുമെന്ന് അൽ ദുവൈഹി പറഞ്ഞു
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR
Comments (0)