കുവൈറ്റിൽ 226നിയമലംഘകർ പിടിയിൽ
കുവൈത്ത് സിറ്റി: നിയമലംഘകരെ പിടികൂടുന്നതിനായി റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റ് പരിശോധന തുടരുന്നു. കഴിഞ്ഞ ദിവസം ഖൈത്താൻ, ഷുവൈഖ് ഇൻഡസ്ട്രിയൽ സിറ്റി, മുബാറക്കിയ, ഫഹാഹീൽ എന്നിവിടങ്ങളിലും സലൂണുകളിലും നടത്തിയ പരിശോധനയിൽ 226 പേരെ അറസ്റ്റ് ചെയ്തു.
നിയമലംഘകരെ കണ്ടെത്തുന്നതിനായി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് രാവിലെയും വൈകീട്ടും പരിശോധന കാമ്പെയിനുകൾ നടത്തുന്നുണ്ട്. വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണിത്. പിടിയിലായവരെ നിയമനടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. നിയമം ലംഘിച്ച് രാജ്യത്ത് കഴിയുന്നവരെ പിടികൂടുന്നതിനായി വ്യാപക പരിശോധനകൾ നടന്നുവരുകയാണ്.
Comments (0)