Posted By Editor Editor Posted On

ബസിൽ കുഞ്ഞിന് പാലുകൊടുത്ത യുവതിയെ കടന്നുപിടിച്ച പൊലീസുകാരൻ അറസ്റ്റിൽ

ബസ്സിൽ കുഞ്ഞുമായി യാത്ര ചെയ്യവേ യുവതിയോട് അപമര്യാദയായി പെരുമാറിയ പൊലീസുകാരൻ അറസ്റ്റിൽ. ബസിൽ ഇരുന്ന് കുഞ്ഞിന് പാലുകൊടുക്കവേ പോലീസുകാരൻ കടന്നു പിടിക്കുകയായിരുന്നു. പെരുവന്താനം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫിസർ അജാസ് മോനാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ യുവതി നൽകിയ പരാതിയിലാണ് അറസ്റ്റ്. കോട്ടയത്ത് നിന്നും ബസ്സിൽ യാത്ര ചെയ്ത യുവതിയോടാണ് പൊലീസുകാരൻ അപമര്യാദയായി പെരുമാറിയത്. പൊൻകുന്നം പൊലീസാണ് കേസെടുത്തത്. അറസ്റ്റിലായ അജാസ് മോനെ ഉടൻ കോടതിയിൽ ഹാജരാക്കും. കോട്ടയത്ത് നിന്നും മുണ്ടക്കയത്തേക്ക് ബസ്സില്‍ യാത്ര ചെയ്ത സ്ത്രീ പൊലീസുകാരന്റെ ശല്യം സഹിക്കവയ്യാതെ പൊന്‍കുന്നം ബസ്റ്റാന്‍ഡില്‍ ഇറങ്ങി. മുണ്ടക്കയത്തേക്ക് മറ്റൊരു ബസ്സിൽ കയറി. ഇതേ ബസ്സിൽ പൊലീസുകാരനും കയറി.
ബസ്സിലിരുന്ന് കുഞ്ഞിന് സ്ത്രീ പാല് കൊടുക്കുന്നതിനിടയിൽ ഇയാൾ കടന്നുപിടിക്കുകയായിരുന്നു. യുവതി ഭർത്താവിനേയും പിതാവിനേയും ഫോണിൽ വിളിച്ച് സംഭവം പറഞ്ഞു. തുടർന്ന് കോടതിപ്പടിയിൽ വെച്ച് യുവതിയുടെ ഭർത്താവും പിതാവും ഇതേ ബസ്സിൽ കയറുകയും പൊലീസുകാരനെ പിടികൂടി കാഞ്ഞിരപ്പള്ളി പൊലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR

https://www.kuwaitvarthakal.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *