കുവൈറ്റിൽ താമസനിയമം ലംഘിച്ച 226 പേർ പിടിയിൽ
കുവൈറ്റിലെ ഖൈത്താൻ, ഷുവൈഖ് ഇൻഡസ്ട്രിയൽ സിറ്റി, മുബാറക്കിയ, ഫഹാഹീൽ എന്നിവിടങ്ങളിലും സലൂണുകളിലും നടത്തിയ പരിശോധനയിൽ 226 പേരെ അറസ്റ്റ് ചെയ്തു. നിയമലംഘകരെ കണ്ടെത്തുന്നതിനായി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് രാവിലെയും വൈകീട്ടും പരിശോധന കാമ്പെയിനുകൾ നടത്തുന്നുണ്ട്. വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണിത്. പിടിയിലായവരെ നിയമനടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. നിയമം ലംഘിച്ച് രാജ്യത്ത് കഴിയുന്നവരെ പിടികൂടുന്നതിനായി വ്യാപക പരിശോധനകൾ നടന്നുവരുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി നിരവധി പേരാണ് രാജ്യത്ത് അറസ്റ്റിലായത്. വിസ ഏജൻറുമാരുടെയും സ്പോൺസർമാരുടെയും തട്ടിപ്പിനിരയാകുന്നവരും ഇതിലുണ്ട്. രാജ്യത്ത് നിയമവിരുദ്ധമായി തങ്ങുന്നവരെ പിടികൂടുന്നതിനൊപ്പം താമസ, തൊഴിൽ മേഖലയുടെ ശുദ്ധീകരണവും വിദേശികളുടെ എണ്ണം കുറക്കലും ലക്ഷ്യമാണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR
Comments (0)