കുവൈത്തിൽ വാഹന ഇന്ധന ഉപഭോഗത്തിൽ വൻ വർധന
കുവൈത്ത് സിറ്റി: രാജ്യത്ത് വാഹന ഇന്ധന ഉപഭോഗത്തിൽ വൻ വർധന. ഒരു വർഷത്തിനുള്ളിൽ സ്വദേശികളും വിദേശികളും ഈ ഇനത്തിൽ 460 മില്യൺ ദീനാറാണ് ചെലവഴിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പ്രതിദിന ഉപഭോഗത്തിലും വർധന രേഖപ്പെടുത്തിയതായി ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ വെളിപ്പെടുത്തി. കുവൈത്തിലെ പെട്രോൾ വിൽപനയുടെ 62 ശതമാനവും പ്രീമിയം ഗ്യാസോലിനാണ്.
2016 സെപ്റ്റംബറിൽ സർക്കാർ വില ഉയർത്തിയതിനുശേഷം കഴിഞ്ഞ ഏഴു വർഷത്തിനിടെ പ്രീമിയം പെട്രോളിൻറെ ഉപഭോഗം മൂന്നിരട്ടിയായാണ് വർധിച്ചത്. 95 ഒക്ടേൻ ഉപഭോഗത്തിലും കഴിഞ്ഞ സാമ്പത്തികവർഷത്തെ അപേക്ഷിച്ച് 12 ശതമാനം വർധന രേഖപ്പെടുത്തി. എന്നാൽ, അൾട്രാ ഗ്യാസോലിൻ ഉപഭോഗത്തിൽ 23.2 ശതമാനം കുറവ് രേഖപ്പെടുത്തി.നിലവിൽ പ്രീമിയം പെട്രോൾ ലിറ്ററിന് 85 ഫിൽസും സൂപ്പർ 95ന് 105 ഫിൽസും അൾട്രാ ഗ്യാസോലിൻ ലിറ്ററിന് 250 ഫിൽസുമാണ് ഈടാക്കുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR
Comments (0)