Posted By editor1 Posted On

കുവൈത്തിൽ അസ്ഥിരകാലാവസ്ഥ തുടരും: 60 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ കാ​റ്റ് വീശിയേക്കും

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് തി​ങ്ക​ളാ​ഴ്ച​യും അ​സ്ഥി​ര​മാ​യ കാ​ലാ​വ​സ്ഥ തു​ട​രും. പ​ടി​ഞ്ഞാ​റ​ൻ, വ​ട​ക്ക​ൻ മേ​ഖ​ല​ക​ളി​ൽ മ​ണി​ക്കൂ​റി​ൽ 60 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ കാ​റ്റ് വീ​ശി​യേ​ക്കാ​മെ​ന്നും കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. അ​ത്യാ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ൽ എ​മ​ർ​ജ​ൻ​സി ഫോ​ൺ ന​മ്പ​റാ​യ 112ൽ ​ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.ഞായറാഴ്ച പൊതുവെ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. വൈകീട്ടോടെ മിക്കയിടങ്ങളിലും മഴയെത്തി. ജഹ്‌റ, സുലൈബികാത്ത് പ്രദേശങ്ങളിൽ കനത്ത മഴപെയ്തു. മഴ എത്തിയതോടെ രാത്രി താപനില താഴ്ന്നു തണുപ്പ് വ്യാപിച്ചു. മ​ഴ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​വ​രെ തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം ഡ​യ​റ​ക്ട​ർ അ​ബ്ദു​ൽ അ​സീ​സ് അ​ൽ ഖ​രാ​വി അ​റി​യി​ച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR

https://www.kuwaitvarthakal.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *