കുവൈത്തിൽ നാളെ മുന്നറിയിപ്പ് സൈറൺ മുഴങ്ങും: ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
കുവൈറ്റ്: കുവൈത്തിൽ വിവിധ ഗവർണറേറ്റുകളിൽ സ്ഥാപിച്ച അപകട മുന്നറിയിപ്പ് സൈറണുകളുടെ പരീക്ഷണം നവംബർ 21 ന്. രാവിലെ 10 മണിക്കാണ് പരീക്ഷണം നടത്തുന്നത്. അപകട സമയങ്ങളിലും അടിയന്തിര ഘട്ടങ്ങളിലും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിന്റെ ഭാഗമായാണ് സൈറൺ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ സംവിധാനത്തിന്റെ കാര്യക്ഷമതയും പ്രവർത്തനവും ഉറപ്പ് വരുത്തുന്നതിനും പൊതു ജനങ്ങൾക്ക് അടിയന്തിര സാഹചര്യങ്ങളിൽ, പാലിക്കേണ്ട നിർദ്ദേശങ്ങൾ പരിചയപ്പെടുത്തുന്നതിനും വേണ്ടിയാണ് ഈ സംവിധാനം ഇടക്കിടെ പരീക്ഷിക്കുന്നത്.ആദ്യത്തെ സൈറൺ ഇടവിട്ടുള്ളതായിരിക്കും. ഇത് അപകടം ആസന്നമായതിന്റെ സൂചനയാണ്. തരംഗങ്ങളോട് കൂടിയുള്ള രണ്ടാമത്തെ സൈറൺ അപകടത്തെയും തുടർച്ചയായുള്ള മൂന്നാമത്തെ അലാറം അപകടം മറികടന്നതിനെയും സൂചിപ്പിക്കുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR
Comments (0)