Posted By editor1 Posted On

ഇതാ സന്തോഷ വാർത്ത: കുവൈത്തിൽ നിന്ന് കുറ‍ഞ്ഞ നി​ര​ക്കി​ൽ നാ​ട്ടി​ലെ​ത്താം, വിമാന നി​ര​ക്ക് കു​ത്ത​നെ കു​റ​ഞ്ഞു

കു​വൈ​ത്ത് സി​റ്റി: കു​റ​ഞ്ഞ നി​ര​ക്കി​ൽ നാ​ട്ടി​ൽ പോ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ഇ​ത് ന​ല്ല​സ​മ​യം. എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് ന​വം​ബ​ർ, ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ൽ കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള ടി​ക്ക​റ്റ് നി​ര​ക്ക് കു​ത്ത​നെ കു​റ​ച്ചു. കോ​ഴി​ക്കോ​ട്ടേ​ക്ക് ഈ ​മാ​സം അ​വ​സാ​നം 32 ദീ​നാ​റി​ന് ടി​ക്ക​റ്റ് ല​ഭ്യ​മാ​ണ്. ഈ ​മാ​സം 30 മു​ത​ൽ ഡി​സം​ബ​ർ 15 വ​രെ 48 ദീ​നാ​റാ​ണ് നി​ല​വി​ൽ വെ​ബ്സൈ​റ്റി​ൽ കാ​ണി​ച്ച നി​ര​ക്ക്. ഡി​സം​ബ​ർ 16 മു​ത​ൽ 40 ദീ​നാ​റി​ന് കു​വൈ​ത്തി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള ടി​ക്ക​റ്റ് ല​ഭ്യ​മാ​ണ്. ജ​നു​വ​രി​യി​ലെ ആ​ദ്യ ര​ണ്ടാ​ഴ്ച നി​ര​ക്ക് 68 ദീ​നാ​റി​​ലേ​ക്ക് ഉ​യ​രും. ജ​നു​വ​രി പ​കു​തി​യോ​ടെ 60 ദീ​നാ​റാ​ണ് നി​ര​ക്ക്.

കു​വൈ​ത്തി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് ചൊ​വ്വ, ബു​ധ​ൻ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ ഒ​ഴി​കെ നി​ല​വി​ൽ ആ​ഴ്ച​യി​ൽ എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് നാ​ലു സ​ർ​വി​സു​ക​ളാ​ണു​ള്ള​ത്. ഡി​സം​ബ​ർ മു​ത​ൽ ചൊ​വ്വ, വെ​ള്ളി ഒ​ഴി​കെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ സ​ർ​വി​സു​ണ്ടാ​കും. ഈ ​മാ​സം കു​വൈ​ത്തി​ൽ​നി​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് 20, 23, 27 തീ​യ​തി​ക​ളി​ൽ 36 ദീ​നാ​ർ മു​ത​ൽ ല​ഭ്യ​മാ​ണ്. ഡി​സം​ബ​റി​ൽ ടി​ക്ക​റ്റ് നി​ര​ക്കി​ൽ ഉ​യ​ർ​ച്ച​യു​ണ്ട്. ആ​ദ്യ ആ​ഴ്ച 54 ദീ​നാ​റും തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ 60 ദീ​നാ​റി​ന് മു​ക​ളി​ലും എ​ത്തും. ഡി​സം​ബ​ർ 14ന് 86 ​ദീ​നാ​റും, 21ന് 68 ​ദീ​നാ​റു​മാ​ണ് നി​ല​വി​ലു​ള്ള നി​ര​ക്ക്. ജ​നു​വ​രി​യി​ലെ ആ​ദ്യ ആ​ഴ്ച​ക​ളി​ൽ 68 ദീ​നാ​റാ​ണ് നി​ര​ക്ക്.

കു​വൈ​ത്തി​ൽ​നി​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് തി​ങ്ക​ൾ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ ആ​ഴ്ച​യി​ൽ ര​ണ്ടു സ​ർ​വി​സു​ക​ളാ​ണു​ള്ള​ത്. കോ​ഴി​ക്കോ​ട്ടു​നി​ന്ന് കു​വൈ​ത്തി​ൽ​നി​ന്ന് ഈ ​മാ​സം 53 ദീ​നാ​റാ​ണ് ഉ​യ​ർ​ന്ന നി​ര​ക്ക്. ഡി​സം​ബ​ർ അ​വ​സാ​ന​ത്തി​ൽ 71 ദീ​നാ​റും 31ന് 91 ​ദീ​നാ​റും ആ​യി ഉ​യ​രും. ജ​നു​വ​രി ആ​ദ്യ​വാ​രം 91 ദീ​നാ​റും തു​ട​ർ​ന്ന് 71 ദീ​നാ​റു​മാ​ണ്. ക​ണ്ണൂ​രി​ൽ​നി​ന്ന് കു​വൈ​ത്തി​ലേ​ക്ക് ഈ ​മാ​സം 31 മു​ത​ൽ നി​ര​ക്ക് ഉ​യ​രും. ഡി​സം​ബ​ർ ആ​ദ്യ ദി​വ​സ​ങ്ങ​ളി​ൽ 63 ദീ​നാ​റും 28ന് 82 ​ദീ​നാ​റു​മാ​ണ് നി​ല​വി​ൽ കാ​ണി​ക്കു​ന്ന നി​ര​ക്ക്. ജ​നു​വ​രി ഒ​ന്നി​ന് 98 ദീ​നാ​ർ, നാ​ലി​ന് 110 ദീ​നാ​ർ എ​ന്നി​ങ്ങ​നെ ഉ​യ​ർ​ന്ന നി​ര​ക്കാ​ണ്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR

https://www.kuwaitvarthakal.com/2023/10/17/mobile-app-for-vehicle-details-and-fine/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *