കേരളത്തിനെന്തുപറ്റി? ഗൾഫിൽ ജോലി തേടുന്നവരിൽ 90ശതമാനം ഇടിവ്: കണക്കുകൾ ഇപ്രകാരം
അബുദാബി: ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നവരുടെ എണ്ണത്തിൽ കേരളത്തെ പിന്നിലാക്കി ഉത്തർപ്രദേശും ബിഹാറും. കേരളത്തിൽ നിന്ന് മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്ക് ജോലി തേടി പോകുന്നവരുടെ എണ്ണത്തിൽ 90 ശതമാനം ഇടിവുണ്ടായതായാണ് ബ്ലൂ കോളർ വർക്കർ പ്ലേസ്മെൻറ് പ്ലാറ്റ്ഫോമായ ഹണ്ടർ റിപ്പോർട്ടിൽ പറയുന്നത്. ഹണ്ടറിന്റെ റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ ദശകത്തിൽ, കുടിയേറ്റ രീതികളിൽ ശ്രദ്ധേയമായ മാറ്റം ഉണ്ടായിട്ടുണ്ട്. കേരളത്തിൽ നിന്ന് മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്ക് പോകുന്ന തൊഴിലാളികളുടെ എണ്ണത്തിൽ 90 ശതമാനം കുറവുണ്ടായി. കഴിഞ്ഞ വർഷം വരെ കണക്കുകളിൽ മുമ്പിലായിരുന്ന കേരളത്തിൽ നിന്ന് ഗൾഫിൽ ജോലി തേടുന്നവരുടെ എണ്ണത്തിൽ കാര്യമായ കുറവ് വന്നിട്ടുണ്ട്. ഈ കുറവ് നികത്തിയത് യുപി, ബിഹാർ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. പട്ടികയിൽ യുപി ഒന്നാമതും ബിഹാർ രണ്ടാമതുമാണ്. ഇതോടെ കേരളം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പശ്ചിമ ബംഗാളും തമിഴ്നാടുമാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ.സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ഒമാൻ എന്നീ രാജ്യങ്ങളിലേക്കാണ് കൂടുതൽ ആളുകളും തൊഴിൽ തേടി പോകുന്നത്. 2023ലെ ആദ്യ ഏഴു മാസങ്ങളിൽ ഇന്ത്യയിൽ നിന്ന് ജിസിസിയിലേക്കുള്ള ബ്ലൂ കോളർ തൊഴിലാളികളുടെ കുടിയേറ്റത്തിൽ 50 ശതമാനം വർധനവുണ്ടായതായി റിപ്പോർട്ട് പറയുന്നു. ഗൾഫിൽ തൊഴിൽ നേടുന്ന വനിതകളുടെ എണ്ണത്തിലും വർധനയുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR
Comments (0)