കുവൈത്തിലെ സർക്കാർ, സ്വകാര്യ മേഖല വിസ മാറ്റത്തിൽ നിയന്ത്രണം വരുന്നു
കുവൈത്ത് സിറ്റി: സർക്കാർ മേഖലയിലും പൊതു മേഖലയിലും ജോലി ചെയ്യുന്ന പ്രവാസികൾ സ്വകാര്യ മേഖലയിലേക്ക് വിസ മാറുന്നത് നിർത്തലാക്കുന്നു. ഇത് സംബന്ധമായ തീരുമാനം ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആർട്ടിക്കിൾ 17 റസിഡൻസി പെർമിറ്റിൽ നിന്നും ആർട്ടിക്കിൾ 18 ട്രാൻസ്ഫർ ചെയ്യുന്നതിനാണ് വിലക്ക് ഏർപ്പെടുത്തുക. ഇതോടെ സർക്കാർ പൊതുമേഖല സ്ഥാപനങ്ങളിൽ നിന്ന് വിരമിക്കുന്നവർക്ക് കുവൈത്തിൽ മറ്റു തൊഴിൽ തിരഞ്ഞെടുക്കാനോ രാജ്യത്ത് തുടരാനോ കഴിയാതെ വരും.സർക്കാർ ജോലിയിൽ നിന്ന് വിരിമിച്ചവർക്കും രാജിവെച്ചവർക്കും പിരിച്ചുവിട്ടവർക്കുമാണ് ആദ്യഘട്ടത്തിൽ തീരുമാനം ബാധകമാവുകയെന്നാണ് സൂചനകൾ. രാജ്യത്തെ സർക്കാർ-സ്വകാര്യ തൊഴിൽ മേഖലയിൽ സ്വദേശിവത്കരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിൻറെ ഭാഗമായാണ് പുതിയ നീക്കം.നേരത്തെയുള്ള സ്ഥിതിവിവരക്കണക്കുകൾ പ്രകാരം കുവൈത്തിലെ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന 23 ശതമാനം ജീവനക്കാരും പ്രവാസികളാണ്. ഗൾഫ് മേഖലയിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കാണിത്. മൂന്നര ലക്ഷത്തോളം കുവൈത്തികളും ഒരു ലക്ഷത്തോളം പ്രവാസികളുമാണ് പൊതു മേഖലയിൽ ജോലി ചെയ്യുന്നത്. അതിനിടെ ഈ വർഷം കുവൈത്തിൽ നിന്നും 40,000 പ്രവാസികളെ നാടുകടത്തിയതായി അധികൃതർ അറിയിച്ചു. വിവിധ നിയമ ലംഘനങ്ങളിൽ പിടിക്കപ്പെട്ടവരെയാണ് നാടുകടത്തിയത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR
Comments (0)