Posted By editor1 Posted On

കുവൈറ്റ് വിമാനത്താവളത്തിൽ തീപിടിത്തം

കുവൈത്ത്‌ അന്തർ ദേശീയ വിമാനതാവളത്തിലെ ടെർമിനൽ 2 ൽ ഉണ്ടായ നേരിയ തീപിടിത്തം നിയന്ത്രണ വിധേയമാക്കിയതായി സിവിൽ ഏവിയേഷൻ ജനറൽ അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു. അഗ്നി ശമന സേനയുടെ നേതൃത്വത്തിലാണ് രക്ഷാ പ്രവർത്തനം നടത്തിയത്. തീപിടിത്തത്തിൽ ചില നിർമാണ സാമഗ്രികൾക്ക് നാശനഷ്ടമുണ്ടായി. എന്നാൽ അപകടം വ്യോമഗതാഗതത്തെ ബാധിച്ചിട്ടില്ലെന്നും വിമാന താവളത്തിലെ പ്രവർത്തനങ്ങൾ നേരത്തെ നിശ്ചയിച്ച പ്രകാരം നടക്കുന്നതായും ബന്ധപ്പെട്ട ആളുകൾ അറിയിച്ചു. തീപിടുത്തത്തിന്റെ കാരണം കണ്ടെത്തുന്നതിനുള്ള അന്വേഷണം പുരോ​ഗമിക്കുകയാണ്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR

https://www.kuwaitvarthakal.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *