Posted By Editor Editor Posted On

കാലഹരണപ്പെട്ട ഭക്ഷണം നൽകി; കുവൈറ്റിൽ മൂന്ന് കമ്പനികൾക്കെതിരെ നടപടി

കുവൈറ്റിൽ വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യം മാ​യം​ക​ല​ർ​ന്ന​തും കാ​ല​ഹ​ര​ണ​പ്പെ​ട്ട​തു​മാ​യ ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ൾ വിതരണം ചെയ്ത മൂ​ന്നു ക​മ്പ​നി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ മ​ന്ത്രാ​ല​യം ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് അ​സോ​സി​യേ​ഷ​ൻ​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. കാ​ല​ഹ​ര​ണ​പ്പെ​ട്ട മാം​സം, മ​ത്സ്യം, ചീ​സ് എ​ന്നി​വ ഗ​ണ്യ​മാ​യ അ​ള​വി​ൽ കൈ​വ​ശം​വെ​ച്ച​താ​യി ക​ണ്ടെ​ത്തി​യതിനാലാണ് നടപടി സ്വീകരിച്ചത്. ക​മ്പ​നി​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന​മാ​യ ശി​ക്ഷാ ന​ട​പ​ടി​ക​ൾ വി​ശ​ദീ​ക​രി​ച്ചു​കൊ​ണ്ട് മ​ന്ത്രാ​ല​യം യൂ​നി​യ​ൻ ഓ​ഫ് കോ​ഓ​പ​റേ​റ്റി​വ് സൊ​സൈ​റ്റി​ക്ക് ഔ​ദ്യോ​ഗി​ക ക​ത്ത് അ​യ​ച്ചു. നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന ക​മ്പ​നി​ക​ളി​ൽ​നി​ന്നു​ള്ള ഒ​രു ഉ​ൽ​പ​ന്ന​വും വി​ൽ​ക്ക​രു​തെ​ന്ന് സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. കാ​ല​ഹ​ര​ണ​പ്പെ​ട​ൽ തീ​യ​തി​ക​ളി​ൽ കൃ​ത്രി​മം കാ​ണി​ക്കു​ക​യോ ഉ​പ​ഭോ​ഗ​ത്തി​ന് അ​നു​യോ​ജ്യ​മ​ല്ലാ​ത്ത​വ വി​ൽ​ക്കു​ക​യോ ചെ​യ്യു​ന്ന എ​ല്ലാ ക​മ്പ​നി​ക​ൾ​ക്കു​മെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ തു​ട​രും. സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ, വി​പ​ണി​ക​ൾ, വി​വി​ധ ഔ​ട്ട്‌​ലെ​റ്റു​ക​ൾ എ​ന്നി​വ​യി​ൽ നി​ല​വാ​ര​മി​ല്ലാ​ത്ത സാ​ധ​ന​ങ്ങ​ൾ ഇ​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കു​ക​യാ​ണ് ല​ക്ഷ്യം.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR

https://www.kuwaitvarthakal.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *