Posted By Editor Editor Posted On

ആലുവയില്‍ 5 വയസുകാരിയെ പീഡിപ്പിച്ചു കൊന്ന കേസ്; പ്രതിക്ക് വധശിക്ഷ, വിധി ശിശുദിനത്തിൽ

ആലുവയില്‍ അതിഥിത്തൊഴിലാളിയുടെ അഞ്ചുവയസ്സുകാരിയായ മകളെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ബിഹാര്‍ സ്വദേശി അസ്ഫാക് ആലത്തിനു (28) വധശിക്ഷയും 5 ജീവപര്യന്തവും. എ​റ​ണാ​കു​ളം അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ്​ (പോ​ക്​​സോ) കോ​ട​തി ജ​ഡ്​​ജി കെ. ​സോ​മ​നാണ് 28കാരനായ പ്രതിക്ക് ശിക്ഷ വിധിച്ചത്. കേരളം ഞെട്ടിയ അതിക്രൂര കൊലപാതകത്തിൽ ഇന്ന് ശിശു ദിനത്തിലാണ് വിധി വന്നിരിക്കുന്നത്. വിധി കേള്‍ക്കാന്‍ കുട്ടിയുടെ മാതാപിതാക്കളും കോടതിയില്‍ എത്തിയിരുന്നു. വധശിക്ഷ നല്‍കണമെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു. വധശിക്ഷ ലഭിക്കാവുന്ന 4 കുറ്റങ്ങള്‍ പ്രതിക്കുമേല്‍ സ്ഥാപിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞിരുന്നു. പ്രതി ചെയ്ത കുറ്റം അത്യപൂര്‍വമാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. നവംബർ നാലിന് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. പ്ര​തി​ക്കെ​തി​രെ ചു​മ​ത്തി​യ ​കൊ​ല​പാ​ത​കം, പീ​ഡ​നം എ​ന്നി​വ അ​ട​ക്കം ഇ​ന്ത്യ​ൻ ശി​ക്ഷാ​നി​യ​മ പ്ര​കാ​ര​മു​ള്ള 11 കു​റ്റ​ങ്ങ​ളും പോ​ക്​​സോ നി​യ​മ​പ്ര​കാ​ര​മു​ള്ള അ​ഞ്ച് കു​റ്റ​ങ്ങ​ളും തെ​ളി​ഞ്ഞതാണ്. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് വാദത്തിനിടെ കോടതി നിരീക്ഷിച്ചിരുന്നു. കു​റ്റ​കൃ​ത്യം അ​പൂ​ർ​വ​ങ്ങ​ളി​ൽ അ​പൂ​ർ​വ​മാ​ണെ​ന്നും വ​ധ​ശി​ക്ഷ ന​ൽ​ക​ണ​മെ​ന്നും പ്രോ​സി​ക്യൂ​ഷനും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ജൂലൈ 28 നാണു കുറ്റകൃത്യം നടന്നത്. അന്നു രാത്രി തന്നെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു റെക്കോര്‍ഡ് വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. അതീവ ഗൗരവമുള്ള കേസായി പരിഗണിച്ച് അതിവേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കുകയായിരുന്നു. അസഫാക് ആലം മാത്രമാണ് കേസിലെ പ്രതി. ​വീ​ടി​നു മു​ന്നി​ല്‍ ക​ളി​ച്ചു​കൊ​ണ്ടി​രിക്കെയാണ് ബാ​ലി​ക​യെ സ​മീ​പ കെ​ട്ടി​ട​ത്തി​ല്‍ താ​മ​സി​ച്ചി​രു​ന്ന പ്ര​തി മ​ധു​ര​പാ​നീ​യം ന​ല്‍കാ​മെ​ന്ന് പ​റ​ഞ്ഞു പ്ര​ലോ​ഭി​പ്പി​ച്ച് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. മ​ദ്യം ന​ല്‍കി​യ​ശേ​ഷം ആ​ലു​വ മാ​ര്‍ക്ക​റ്റി​നു​ള്ളി​ലെ മാ​ലി​ന്യ​ക്കൂ​മ്പാ​ര​ത്തി​ന് സ​മീ​പ​ത്തു​വെ​ച്ച് ക്രൂരമായി ബ​ലാ​ത്സം​ഗത്തിനിരയാക്കി. ശേഷം കു​ട്ടി ധ​രി​ച്ചി​രു​ന്ന ബ​നി​യ​ന്‍ ഉ​പ​യോ​ഗി​ച്ച് ക​ഴു​ത്തു​ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി. പിന്നീട് സ​മീ​പ​ത്തെ ച​തു​പ്പി​ൽ ​ത​ള്ളുകയായിരുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR

https://www.kuwaitvarthakal.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *