
കുവൈത്തിൽ ഗാർഹിക തൊഴിലാളികളുടെ സ്പോൺസർ ഷിപ്പ് മാറ്റം; സഹേൽ ആപ്പ് വഴി ഇനി എല്ലാം എളുപ്പത്തിൽ ചെയ്യാം
കുവൈത്തിൽ ഗാർഹിക തൊഴിലാളികളുടെ സ്പോൺസർ ഷിപ്പ് മാറ്റം സാഹൽ ആപ്പ് വഴി ലഭ്യമാകും. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് ഇൻഫർമേഷൻ സിസ്റ്റംസിന്റെയും നാച്ചുറലൈസേഷൻ ആന്റ് റെസിഡൻസി അഫയേഴ്സ് വിഭാഗത്തിന്റെയും സഹകരണത്തോടെയാണ് പുതിയ സേവനം നടപ്പിലാക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പിഎഎം) ഏഴ് സാഹചര്യങ്ങൾ പ്രകാരം ഒരു വീട്ടുജോലിക്കാരന് ഒരു തൊഴിലുടമയിൽ നിന്ന് മറ്റൊന്നിലേക്ക് മാറാൻ കഴിയും.നിലവിലെ സ്‌പോൺസറുടെ മരണം, വിവാഹമോചനം ഉണ്ടായാൽ പങ്കാളിക്ക് കൈമാറൽ, സ്‌പോൺസർ സ്ഥിരമായി കുവൈത്ത് വിട്ടാൽ, വീട്ടുജോലിക്കാരിയെ നാട്ടിലുള്ള പങ്കാളിയുമായുള്ള വിവാഹം, ഭർത്താവിന്റെ താമസസ്ഥലത്തേക്ക് മാറ്റാനുള്ള വീട്ടുജോലിക്കാരിയുടെ അഭ്യർത്ഥന എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇത് പ്രകാരം ഗാർഹിക തൊഴിലാളിയുടെ താമസ രേഖ ഒരു സ്പോൺസറിൽ നിന്ന് മറ്റൊരു സ്പോൺസരുടെ കീഴിലേക്ക് സാഹൽ ആപ്പ് വഴി മാറ്റുവാൻ സാധ്യമാകും.ഈ സേവനം ആദ്യ ഘട്ടത്തിൽ സ്ത്രീ ഗാർഹിക തൊഴിലാളികൾക്ക് മാത്രമായിരിക്കും ലഭ്യമാകുക. അടുത്ത ഘട്ടത്തിൽ ഇത് പുരുഷ ഗാർഹിക തൊഴിലാളികൾക്കും ലഭ്യമാകും.
DOWNLOAD SAHEL APP https://play.google.com/store/apps/details?id=kw.gov.sahel&hl=en&gl=US
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR
Comments (0)