
കുവൈറ്റിൽ നിർത്തിയിട്ട ബസിന് തീപിടിച്ചു; ആളപായമില്ല
കുവൈറ്റിലെ ജലീബ് അൽ ഷുയൂഖിലെ ആളൊഴിഞ്ഞ സ്ഥലത്ത് നിർത്തിയിട്ട ബസിന് തീപിടിച്ചു. പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഉടൻ ഫയർ ഓപറേഷൻസ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. സമീപ പ്രദേശങ്ങളിലേക്ക് തീപടരുന്നത് തടയാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. തൊട്ടടുത്തുള്ള വാഹനങ്ങൾ ഉടൻ നീക്കം ചെയ്യുകയും ചെയ്തു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR
Comments (0)