9 വർഷമായി ഇഷ്ട്ത്തിൽ; യുവതിയും മകളും കിണറ്റിൽ മരിച്ച സംഭവം: സുഹൃത്തായ അധ്യാപകൻ അറസ്റ്റിൽ

ക​ള​നാ​ട് അ​ര​മ​ങ്ങാ​ന​ത്ത് അ​ധ്യാ​പി​ക​യാ​യ യു​വ​തി​യും മ​ക​ളും കി​ണ​റ്റി​ൽ ചാ​ടി മ​രി​ച്ച സം​ഭ​വ​ത്തി​ൽ യു​വ​തി​യു​ടെ സു​ഹൃ​ത്താ​യ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ. എം.എ.റുബിന (32) മകൾ കെ.ഹനാന മറിയം (5) എന്നിവരുടെ മരണത്തിൽ സ്വ​കാ​ര്യ സ്കൂ​ൾ അ​ധ്യാ​പ​ക​ൻ ബാര എരോൽ ജുമാ മസ്ജിദിനടുത്തെ സഫ്‍വാൻ ആദൂ‍ർ(29)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ക​ഴി​ഞ്ഞ സെ​പ്​​റ്റം​ബ​ർ 15നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. സ്വ​കാ​ര്യ സ്കൂ​ളി​ലെ അ​ധ്യാ​പി​ക​യാ​യി​രു​ന്ന അ​ര​മ​ങ്ങാ​ന​ത്തെ റു​ബീ​ന​യെ​യും അ​ഞ്ച​ര വ​യ​സ്സു​ള്ള മ​ക​ൾ ഹ​നാ​ന മ​റി​യ​ത്തി​നെ​യും കി​ണ​റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. അ​ര​മ​ങ്ങാ​ന​ത്തെ വീ​ട്ടി​ൽ​നി​ന്ന് പു​ല​ർ​ച്ചെ മു​ത​ൽ കാ​ണാ​താ​യ​തി​നെ​ തുട​ർ​ന്ന് യു​വ​തി​യു​ടെ പി​താ​വ് അ​ബ്ദു​ൽ​റ​ഹ്മാ​ൻ മേ​ൽ​പ​റ​മ്പ പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ലെ അ​ന്വേ​ഷ​ണ​ത്തി​നി​ടെ ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് ക​ണ്ടെ​ത്തു​ന്ന​ത്.

സഫ്‍വാനുമായുള്ള പ്രണയബന്ധം തകർന്നതും അയാൾ വേറെ വിവാഹം കഴിക്കാൻ തീരുമാനച്ചതുമാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നാണ് കണ്ടെത്തൽ. ആത്മഹത്യാ പ്രേരണ, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. മരണവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭർത്താവ് താജുദ്ദീൻ പൊലീസിൽ നൽകിയ പരാതിയുടെയും ബന്ധുക്കളുടെ മൊഴികളുടെയും അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ സമൂഹമാധ്യമം വഴി പരിചയപ്പെട്ട അധ്യാപകനുമായി ഭർതൃമതിയായ യുവതി ഒൻപത് വർഷക്കാലമായി ഇഷ്ടത്തിലായിരുന്നെന്നു കണ്ടെത്തി. അടുത്തിടെ യുവാവ് വേറൊരു സ്ത്രീയെ വിവാഹം കഴിക്കാൻ തീരുമാനിച്ചതിനെ തുടർന്ന് ഇരുവരും വഴക്കാവുകയും യുവതിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുകയും ചെയ്തു എന്നാണ് ബന്ധുക്കൾ പൊലീസിനു നൽകിയ പരാതിയിൽ പറയുന്നത്. ര​ണ്ടു പേ​രു​ടെ​യും മൊ​ബൈ​ൽ ഫോ​ണു​ക​ൾ പൊ​ലീ​സ് പ​രി​ശോ​ധി​ച്ച​തി​ൽ പ​ര​സ്പ​ര​മു​ള്ള ചാ​റ്റി​ങ്ങു​ക​ൾ ന​ശി​പ്പി​ച്ച​താ​യി പൊ​ലീ​സ് ക​ണ്ടെ​ത്തി. യു​വാ​വി​നെ​തി​രെ കേ​സി​ലെ തെ​ളി​വു​ക​ൾ ന​ശി​പ്പി​ച്ച​തി​ന് പൊ​ലീ​സ് കോ​ട​തി​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി. മൊ​ഴി എ​ടു​ക്കു​ന്ന​തി​നാ​യി ബു​ധ​നാ​ഴ്ച സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യ അ​ധ്യാ​പ​ക​നെ വി​ശ​ദ​മാ​യ ചോ​ദ്യം​ചെ​യ്യ​ലി​ന് ശേ​ഷം ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ കു​റ്റ​ത്തി​നും തെ​ളി​വു​ക​ൾ ന​ശി​പ്പി​ച്ച​തി​നു​മു​ള്ള വ​കു​പ്പു​ക​ൾ ചേ​ർ​ത്ത് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR

Related Posts

Leave a Reply

Your email address will not be published. Required fields are marked *