ബിഗ് ടിക്കറ്റിലൂടെ വമ്പൻ സമ്മാനങ്ങൾ: പത്ത് ഭാഗ്യശാലികൾ നേടിയത് 24 കാരറ്റ് സ്വർണ്ണക്കട്ടികൾ
ബിഗ് ടിക്കറ്റ് സീരിസ് 257 ലൈവ് നറുക്കെടുപ്പിൽ പത്ത് ഭാഗ്യശാലികൾ നേടിയത് 24 കാരറ്റ് സ്വർണ്ണക്കട്ടികൾ വീതം. രണ്ടാം സ്ഥാനം മുതൽ 11-ാം സമ്മാനം വരെ നേടിയവരുടെ വിവരങ്ങൾ ചുവടെ:
സനിൽ കുമാർ – റാസ് അൽ ഖൈമയിൽ താമസം. കഴിഞ്ഞ നാല് വർഷമായി സ്ഥിരമായി ബിഗ് ടിക്കറ്റ് വെബ്സൈറ്റിലൂടെ ഗെയിം കളിക്കുന്നു. ഒറ്റയ്ക്കാണ് ടിക്കറ്റ് വാങ്ങുന്നത്.”എനിക്കൊരു ഓട്ടോമോട്ടീവ് റിപ്പയർ ഷോപ്പുണ്ട്. ലഭിച്ച സമ്മാനം വിൽക്കും. ആ പണം ബിസിനസിൽ നിക്ഷേപിക്കും.” എന്നാണ് അദ്ദേഹം പറയുന്നത്.
പ്രബേഷ് പൂവത്തൊടികയിൽ – ദുബായിൽ ജീവിക്കുന്നു. ഐടി ജീവനക്കാരൻ. ഒരു വർഷമായി ബിഗ് ടിക്കറ്റ് കളിക്കുന്നു.”എൻറെ മക്കൾക്ക് ഇപ്പോഴുമറിയില്ല, സമ്മാനം ലഭിച്ച വിവരം. അവരോട് ഇത് പറയാൻ കാത്തിരിക്കുകയാണ് ഞാൻ. ഇനിയും ഞാൻ ബിഗ് ടിക്കറ്റ് കളിക്കും, ഗ്രാൻഡ് പ്രൈസ് നേടും.” പ്രബേഷ് പൂവാത്തൊടികയിൽ വ്യക്തമാക്കുന്നു
രാംകുമാർ നാഗരാജൻ – അബു ദാബിയിൽ താമസം. മെക്കാനിക്കൽ എൻജിനീയറായി ജോലിചെയ്യുന്നു.”രണ്ടു വർഷമായി ടിക്കറ്റെടുക്കുന്നു. ഇന്ത്യയിലേക്ക് പോകുമ്പോഴാണ് ഈ ടിക്കറ്റ് വാങ്ങിയത്. നാളെ വീണ്ടും പോകുന്നുണ്ട്. ഉറപ്പായും ഒരു ടിക്കറ്റ് കൂടെ വാങ്ങും.” രാംകുമാർ പറഞ്ഞു.
കുനാൽ ഭട്ട് – ദുബായിൽ ജീവിക്കുന്നു. ഐടി പ്രൊഫഷണൽ. ഏഴ് വർഷമായി സ്ഥിരമായി ബിഗ് ടിക്കറ്റ് കളിക്കുന്നുണ്ട്. പത്ത് സുഹൃത്തുക്കൾക്കൊപ്പമാണ് ഗെയിം കളിക്കുക.
മുഹമ്മദ് സലീൽ – രണ്ട് മാസം മുൻപ് ഷാർജയിലേക്ക് ഇന്ത്യയിൽ നിന്ന് താമസം മാറി. സുഹൃത്തുക്കൾക്കൊപ്പം എടുത്ത ടിക്കറ്റിലൂടെ ഭാഗ്യം.
“അടുത്ത മാസം എൻറെ സഹോദരിയുടെ വിവാഹമാണ്. ഈ സ്വർണ്ണം വിറ്റ് അവൾക്ക് ആ പണം സമ്മാനമായി നൽകാനാണ് ആഗ്രഹിക്കുന്നത്.” മുഹമ്മദ് വ്യക്തമാക്കുന്നു
മാഴ്സെലിറ്റ സാൻറോസ് – ദുബായി. 14 വർഷമായി ക്ലർക് ആയി ജോലിനോക്കുന്നു. ഒരു വർഷം മുൻപ് മാത്രം ബിഗ് ടിക്കറ്റ് കളിച്ചു തുടങ്ങി.
രതീഷ് കുമാർ – അബുദാബിയിൽ ഏഴ് വർഷമായി താമസം. നഴ്സ് ആയി ജോലി ചെയ്യുന്നു. അബുദാബി വിമാനത്താവളത്തിൽ നിന്നും ടിക്കറ്റ് എടുത്തു.”ആദ്യമായാണ് ഞാൻ ബിഗ് ടിക്കറ്റ് വിജയിക്കുന്നത്. അഞ്ച് സുഹൃത്തുക്കൾക്കൊപ്പമാണ് ടിക്കറ്റ് വാങ്ങിയത്. സ്വർണ്ണക്കട്ടി വിൽക്കാനാണ് തീരുമാനം. എൻറെ പങ്ക് പണം സൂക്ഷിക്കും” രതീഷ് കുമാർ കൂട്ടിച്ചേത്തു
ഷക്കിർ വടക്ക – അബുദാബിയിൽ 20 വർഷമായി ജീവിക്കുന്നു. പത്ത് വർഷത്തോളമായി സ്ഥിരം ബിഗ് ടിക്കറ്റ് ആരാധകൻ.
“സ്വർണ്ണക്കട്ടി വിൽക്കും. ലഭിക്കുന്ന പണത്തിൻറെ ഒരു പങ്ക് ജീവകാരുണ്യപ്രവർത്തിക്ക് നൽകും.” ഷക്കിർ വടക്ക പറഞ്ഞു
നവംബറിൽ ഒരാൾക്ക് ഗ്രാൻഡ് പ്രൈസ് വിന്നർ ആകാം. ഒപ്പം 15 മില്യൺ ദിർഹം നേടാം. ലൈവ് ഡ്രോ ഡിസംബർ മൂന്നിനാണ്. ബിഗ് ടിക്കറ്റ് ഉപയോക്താക്കൾക്ക് സമ്മാനം നേടാൻ 10 അവസരങ്ങൾ കൂടെയുണ്ട്. രണ്ടാം സ്ഥാനം മുതൽ 11 വരെയുള്ളവർക്ക് 24 കാരറ്റ് സ്വർണ്ണക്കട്ടികൾ നേടാം.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR
Comments (0)