കുവൈത്ത് സിറ്റി: മനുഷ്യ അവയവക്കടത്തിൽ ആശങ്കയുയർത്തി ദേശീയ അസംബ്ലി അംഗം മാജിദ് അൽ മുതൈരി. മനുഷ്യ അവയവവുമായി ബന്ധപ്പെട്ട് വലിയ രീതിയില്‍ സാമ്പത്തിക ക്രമക്കേടും കള്ളപ്പണം വെളുപ്പിക്കലുമാണ് രാജ്യത്ത് നടന്നുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മണി എക്സ്ചേഞ്ചുകള്‍ വഴിയും ട്രാവൽ ഏജൻസികള്‍ വഴിയുമാണ് മിക്ക ഇടപാടുകളും നടക്കുന്നത്. വിഷയങ്ങളില്‍ മന്ത്രിമാരുടെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും അൽ മുതൈരി പറഞ്ഞു.
നേരത്തെ നിയമവിരുദ്ധമായി അവയവ കച്ചവടം നടക്കുന്നതായി കുവൈത്ത് ഓർഗൻ ട്രാൻസ് പ്ലാന്റേഷൻ സൊസൈറ്റി കണ്ടെത്തിയിരുന്നു. മനുഷ്യാവയവങ്ങള്‍, അവയുടെ ഭാഗങ്ങള്‍, കോശങ്ങള്‍ എന്നിവ വില്‍ക്കുന്നതും വാങ്ങുന്നതും രാജ്യത്ത് കുറ്റകരമാണ്. ഇത്തരം കുറ്റകൃത്യങ്ങള്‍ തടയുന്നതിന് കർശന നടപടികൾ വേണമെന്നും മാജിദ് അൽ മുതൈരി ആവശ്യപ്പെട്ടു.

Comments (0)