Posted By Editor Editor Posted On

ഇന്ത്യൻ തൊഴിലാളികളെ തേടി ഇസ്രായേൽ; റിക്രൂട്ട്മെന്റ് പുറത്താക്കിയ ഗസ്സക്കാര്‍ക്ക് പകരം; ആവശ്യം ഒരു ലക്ഷത്തോളം തൊഴിലാളികളെ

ഇസ്രായേല്‍-ഫലസ്തീൻ യുദ്ധത്തെ തുടർന്ന് പുറത്താക്കിയ ഫലസ്തീനികള്‍ക്ക് പകരം ഇന്ത്യക്കാരെ നിയമിക്കാനൊരുങ്ങി ഇസ്രായേൽ. സംഘർഷത്തെ തുടർന്ന് നിരവധി ഗസ്സക്കാരുടെ വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കിയിരുന്നു. ഇസ്രായേല്‍ ഇന്ത്യയോട് 100,000 തൊഴിലാളികളെ വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
വർക്ക് പെർമിറ്റ് റദ്ദാക്കപ്പെട്ട പതിനായിരക്കണക്കിന് ഫലസ്തീൻ തൊഴിലാളികൾക്ക് പകരമായി 100,000 തൊഴിലാളികളെ ഉടനടി നൽകാൻ ഇസ്രായേൽ ഇന്ത്യയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടതായി മാധ്യമപ്രവര്‍ത്തകന്‍ ആദിത്യ രാജ് കൗൾ എക്സില്‍ കുറിച്ചു. കഴിഞ്ഞ മേയില്‍ 42,000 ഇന്ത്യൻ തൊഴിലാളികൾക്ക് നിർമാണ, നഴ്‌സിംഗ് മേഖലകളിൽ ജോലി ചെയ്യാൻ അനുമതി നൽകുന്ന കരാറിൽ ഇന്ത്യയും ഇസ്രായേലും ഒപ്പുവച്ചിരുന്നു. ഒക്ടോബർ 7 ന് ആരംഭിച്ച ഇസ്രായേൽ-ഹമാസ് യുദ്ധത്തെത്തുടർന്ന് നടന്ന വർക്ക് പെർമിറ്റ് റദ്ദാക്കൽ മുതൽ വിവിധ വ്യവസായ മേഖലകളിലുണ്ടായ ഫലസ്തീൻ തൊഴിലാളികളുടെ അഭാവം അവശേഷിപ്പിച്ച വിടവ് നികത്തുകയാണ് ലക്ഷ്യം.

ഇന്ത്യയിൽ നിന്നുള്ള 100,000 തൊഴിലാളികളെ നിയമിക്കുന്നതിന് ഇസ്രായേലി ബിൽഡേഴ്‌സ് അസോസിയേഷൻ സര്‍ക്കാരിനോട് അനുമതി തേടിയതായി റിപ്പോർട്ടുണ്ട്.യുദ്ധത്തിന് പിന്നാലെ 90,000 ഫലസ്തീനികളുടെ വർക്ക് പെർമിറ്റുകളാണ് റദ്ദാക്കിയത്. “ നിലവിൽ ഞങ്ങൾ ഇന്ത്യയുമായി ചർച്ചയിലാണ്, ഈ സംരംഭത്തിന് പച്ചക്കൊടി കാണിക്കാനുള്ള ഇസ്രായേൽ സർക്കാരിന്‍റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. വിവിധ മേഖലകളിൽ സാധാരണ നില പുനഃസ്ഥാപിക്കാൻ സഹായിക്കുന്നതിന് ഇന്ത്യയിൽ നിന്ന് 50,000 മുതൽ 100,000 വരെ തൊഴിലാളികളെ കൊണ്ടുവരാൻ ഞങ്ങൾ ലക്ഷ്യമിടുന്നു, ” ഇസ്രായേല്‍ ബില്‍ഡേഴ്‌സ് അസോസിയഷന്‍ വൈസ് പ്രസിഡന്‍റ് ഹൈം ഫിഗ്ലിന്‍ പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR

https://www.kuwaitvarthakal.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *