Posted By Editor Editor Posted On

കുവൈറ്റിൽ സോ​ഷ്യ​ല്‍ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ള്‍ ദു​രു​പ​യോ​ഗം ചെ​യ്ത ര​ണ്ടു പേ​ർ പിടിയിൽ

കുവൈറ്റിൽ സോ​ഷ്യ​ല്‍ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ള്‍ ദു​രു​പ​യോ​ഗം ചെ​യ്ത ര​ണ്ടു പേരെ പോലീസ് അ​റ​സ്റ്റ് ചെയ്തു. പൊ​തു ധാ​ർ​മി​ക​ത ലം​ഘി​ച്ച​തി​നെ തു​ട​ര്‍ന്ന് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ ഇ​വ​ര്‍ക്കെ​തി​രെ കു​റ്റം ചു​മ​ത്തി​യ​തായാണ് റി​പ്പോ​ർ​ട്ട്. പ്ര​തി​യെ പ​ബ്ലി​ക് ജ​യി​ലി​ലേ​ക്ക് റ​ഫ​ർ ചെ​യ്ത​താ​യി പ്രോ​സി​ക്യൂ​ഷ​ൻ അ​റി​യി​ച്ചു. അ​ധാ​ർ​മി​ക​ത പ്ര​ച​രി​പ്പി​ക്കു​ന്ന സൈ​റ്റു​ക​ൾ​ക്കു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ രാ​ജ്യ​ത്ത് ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ന്നു​ണ്ട്. സ​മൂ​ഹ​മാ​ധ്യ​മ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ അ​ശ്ര​ദ്ധ​മാ​യും അ​നു​ചി​ത​മാ​യും പെ​രു​മാ​റി​യ​തി​ന് 31 പേ​രെ ഈ ​വ​ർ​ഷം ഒ​ക്ടോ​ബ​ർ 23 വ​രെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളെ ക്രി​മി​ന​ൽ സെ​ക്യൂ​രി​റ്റി സെ​ക്ട​ർ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന അ​ക്കൗ​ണ്ടു​ക​ൾ ട്രാ​ക്ക് ചെ​യ്യു​ക​യും റി​പ്പോ​ർ​ട്ട് ചെ​യ്യു​ക​യും ചെ​യ്യു​ന്നു​ണ്ട്. രാ​ജ്യ താ​ൽ​പ​ര്യ​ത്തി​നും നി​ല​പാ​ടു​ക​ൾ​ക്കും വി​രു​ദ്ധ​മാ​യ​വ പോ​സ്റ്റ് ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രെ​യും ശക്തമായ ന​ട​പ​ടി സ്വീകരിക്കുന്നതാണ്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR

https://www.kuwaitvarthakal.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *