Posted By Editor Editor Posted On

നാല് വ്യാജ ഗാർഹിക തൊഴിലാളി ഓഫീസുകളിൽ റെയ്ഡ്; കുവൈത്തിൽ 289 പ്രവാസികൾ അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ നാല് വ്യാജ ഗാർഹിക തൊഴിലാളി ഓഫീസുകളിൽ റെയ്ഡ്. റെസിഡൻസി ചട്ടങ്ങൾ ലംഘിക്കുന്നവരെ പിടികൂടുന്നതിനുള്ള സുരക്ഷാ ക്യാമ്പയിനുകൾ ശക്തമാക്കിയിരിക്കുകയാണ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ ജനറൽ അഡ്മിനിസ്ട്രേഷൻ.

ഇതിൻറെ ഭാഗമായി ഫഹാഹീൽ, ജഹ്‌റ, മുബാറക് അൽ കബീർ, സൽവ, ഫർവാനിയ, വഫ്‌റ എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങളിലാണ് അടുത്തിടെ തീവ്രമായ പരിശോധന ക്യാമ്പയിനുകൾ നടന്നത്. പരിശോധനകളിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 289 നിയമലംഘകരാണ് അറസ്റ്റിലായത്.

ഇവരിൽ 105 പേരെ വഫ്ര മേഖലയിൽ നിന്നാണ് പിടികൂടിയത്. നാല് വ്യാജ ഗാർഹിക തൊഴിലാളി ഓഫീസുകൾക്കെതിരെ നടപടിയും സ്വീകരിച്ചു. 20 നിയമലംഘകരെയാണ് ദിവസേന തൊഴിലാളികളായി ഓഫീസുകൾ നിയമിച്ചിരുന്നത്. കൂടാതെ അഞ്ച് നിയമലംഘകർ ഹോട്ടലുകളിലും ഹോട്ടൽ അപ്പാർട്ട്‌മെന്റുകളിലും ജോലി ചെയ്യുന്നതായും കണ്ടെത്തി. തുടർനടപടികൾക്കായി അറസ്റ്റിലായവരെ ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് കൈമാറി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR

https://www.kuwaitvarthakal.com/2023/10/17/mobile-app-for-vehicle-details-and-fine/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *