പുതിയ അഞ്ച് വിമാനങ്ങൾ വാങ്ങാനൊരുങ്ങി കുവൈത്ത് എയർവേയ്സ്
പുതിയ അഞ്ച് വിമാനങ്ങൾ കൂടി വാങ്ങുന്നതായി കുവൈത്ത് എയർവേയ്സ്. 2030ഓടെയാകും ഇത് പൂർത്തിയാക്കുക. കുവൈത്ത് എയർവേയ്സിന്റെ കാർഗോ ഡിവിഷൻ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ വിമാനങ്ങൾ. എയർബസ് 350 എ, ബോയിങ് 777 എഫ് എന്നിവയാകും വാങ്ങുകയെന്ന് കുവൈത്ത് എയർവേയ്സ് ചെയർമാൻ അബ്ദുൽ മൊഹ്സെൻ അൽ ഫഖാൻ അറിയിച്ചു. കമ്പനിയിൽ വിമാന ചരക്ക് വിപുലീകരിക്കുന്നതും പുതിയ ഷിപ്പിങ് തന്ത്രവും സംബന്ധിച്ച തീരുമാനം അടുത്തവർഷം അവസാനത്തോടെ തീരുമാനിക്കും. കുവൈത്ത് ഇന്റർനാഷനൽ എയർപോർട്ടിന് എയർ കാർഗോ സിറ്റി ഉള്ളതിനാൽ ചരക്ക് പ്രവർത്തനങ്ങൾക്കുള്ള അടിസ്ഥാനസൗകര്യമുണ്ടെന്നും വ്യക്തമാക്കി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR
Comments (0)