Posted By Editor Editor Posted On

ബിഗ് ടിക്കറ്റിലൂടെ 45 കോടിയിലേറെ രൂപ സ്വന്തമാക്കി പ്രവാസി; ഒമ്പത് സമ്മാനങ്ങളും ഇന്ത്യക്കാര്‍ക്ക്

അബുദാബി: മലയാളികളടക്കം നിരവധി പേർക്ക് വന്തുകയുടെ ഭാഗ്യസമ്മാനങ്ങൾ നൽകിയ അബുദാബി ബിഗ് ടിക്കറ്റിന്റെ 257-ാമത് സീരീസ് നറുക്കെടുപ്പിൽ ഗ്രാൻഡ് പ്രൈസായ രണ്ട് കോടി ദിർഹം (45 കോടിയിലേറെ ഇന്ത്യൻ രൂപ) സ്വന്തമാക്കി പ്രവാസി. അബുദാബിയിൽ താമസിക്കുന്ന സിറിയയിൽ നിന്നുള്ള അസ്മി മറ്റാനിയസ് ഹുറാനി ആണ് 175573 എന്ന ടിക്കറ്റ് നമ്പരിലൂടെ സ്വപ്‌ന വിജയം സ്വന്തമാക്കി. ഒക്ടോബർ 24ന് വാങ്ങിയ ടിക്കറ്റാണ് സമ്മാനാർഹമായത്.സമ്മാനവിവരം അറിയിക്കുന്നതിനായി ബിഗ് ടിക്കറ്റ് പ്രതിനിധികൾ അസ്മിയെ നറുക്കെടുപ്പ് വേദിയിൽ വെച്ച് വിളിച്ചെങ്കിലും ഇദ്ദേഹത്തെ ബന്ധപ്പെടാനായില്ല. ഗ്രാൻഡ് പ്രൈസിന് പുറമെ രണ്ടാം സമ്മാനം 24 കാരറ്റ് സ്വർണക്കട്ടി സ്വന്തമാക്കിയത് 272084 എന്ന ടിക്കറ്റ് നമ്പരിലൂടെ ഇന്ത്യക്കാരനായ സനിൽകുമാർ പടിഞ്ഞാറെകുത്ത് പുരുഷോത്തമൻ ആണ്. മൂന്നാം സമ്മാനം 24 കാരറ്റ് സ്വർണക്കട്ടി നേടിയത് ഇന്ത്യക്കാരനായ പ്രബേഷ് പൂവത്തോടിക്കയിലാണ്. ഇദ്ദേഹം വാങ്ങിയ 053245 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനം നേടിയത്. നാലാം സമ്മാനം 24 കാരറ്റ് സ്വർണക്കട്ടി സ്വന്തമാക്കിയത് ഇന്ത്യയിൽ നിന്നുള്ള രാംകുമാർ നാഗരാജൻ നാഗരാജനാണ്. 105704 ആണ് സമ്മാനാർഹമായ ടിക്കറ്റ് നമ്പർ.

സമ്മാനവിവരം അറിയിക്കുന്നതിനായി ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ അസ്മിയെ നറുക്കെടുപ്പ് വേദിയില്‍ വെച്ച് വിളിച്ചെങ്കിലും അദ്ദേഹത്തെ ബന്ധപ്പെടാനായില്ല. ഗ്രാന്‍ഡ് പ്രൈസിന് പുറമെ രണ്ടാം സമ്മാനം 24 കാരറ്റ് സ്വര്‍ണക്കട്ടി സ്വന്തമാക്കിയത് 272084 എന്ന ടിക്കറ്റ് നമ്പരിലൂടെ ഇന്ത്യക്കാരനായ സനില്‍കുമാര്‍ പടിഞ്ഞാറെകുത്ത് പുരുഷോത്തമന്‍ ആണ്. മൂന്നാം സമ്മാനം 24 കാരറ്റ് സ്വര്‍ണക്കട്ടി നേടിയത് ഇന്ത്യക്കാരനായ പ്രബേഷ് പൂവത്തോടിക്കയില്‍ ആണ്. ഇദ്ദേഹം വാങ്ങിയ 053245 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനം നേടിയത്. നാലാം സമ്മാനം 24 കാരറ്റ് സ്വര്‍ണക്കട്ടി സ്വന്തമാക്കിയത് ഇന്ത്യയില്‍ നിന്നുള്ള രാംകുമാര്‍ നാഗരാജന്‍ നാഗരാജനാണ്. 105704 ആണ് സമ്മാനാര്‍ഹമായ ടിക്കറ്റ് നമ്പര്‍.

ഇന്ത്യക്കാരനായ കുനാല്‍ ഭട്ട് വാങ്ങിയ 093560 എന്ന ടിക്കറ്റ് നമ്പരിലൂടെ അദ്ദേഹം അഞ്ചാം സമ്മാനമായ 24 കാരറ്റ് സ്വര്‍ണക്കട്ടി നേടി. 019871 എന്ന ടിക്കറ്റ് നമ്പരിലൂടെ ഇന്ത്യയില്‍ നിന്നുള്ള മുഹമ്മദ് സലീല്‍ ആണ് ആറാം സമ്മാനമായ 24 കാരറ്റ് സ്വര്‍ണക്കട്ടി നേടിയത്. ഏഴാം സമ്മാനമായ 24 കാരറ്റ് സ്വര്‍ണക്കട്ടി സ്വന്തമാക്കിയത് ഫിലിപ്പീന്‍സ് സ്വദേശിയായ മാര്‍സെലീറ്റ സാന്‍റോസ് വാങ്ങിയ 038776 എന്ന ടിക്കറ്റ് നമ്പരിനാണ്. എട്ടാം സമ്മാനം 24 കാരറ്റ് സ്വര്‍ണക്കട്ടി നേടിയത് ഇന്ത്യക്കാരനായ ആന്‍റണി ജോര്‍ജ് വലിയപറമ്പില്‍ ആണ്.

005594 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാർഹമായത്. ഒൻപതാം സമ്മാനം 24 കാരറ്റ് സ്വർണക്കട്ടി സ്വന്തമാക്കിയത് ഇന്ത്യയിൽ നിന്നുള്ള രതീഷ് കുമാർ പൊന്നന്ദിനാദർ തോമസ് ആണ്. 077115 എന്ന ടിക്കറ്റ് സമ്മാനാർഹമായത്. ഇന്ത്യയിൽ നിന്നുള്ള ലെജി ഗീതാഭവനം ശാന്തകുമാരി വാങ്ങിയ 012166 എന്ന ടിക്കറ്റ് നമ്പർ പത്താം സമ്മാനമായ 24 കാരറ്റ് സ്വർണക്കട്ടി നേടി. 11-ാം സമ്മാനമായ 24 കാരറ്റ് സ്വർണക്കട്ടി നേടിയത് 354998 എന്ന ടിക്കറ്റ് നമ്പരിലൂടെ ഇന്ത്യക്കാരനായ ഷാക്കിർ വടക്കാണ്. ഡ്രീം കാർ പ്രൊമോഷനിലൂടെ ഇന്ത്യക്കാരനായ അസറുദ്ദീൻ മൂപ്പർ അമീദ് മാസെറാതി ഗിബ്ലി സീരീസ് 09 സ്വന്തമാക്കി. 022449 എന്ന ടിക്കറ്റ് നമ്പരാണ് വിജയിച്ചത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR

Comments (0)

Leave a Reply

Your email address will not be published. Required fields are marked *