കുവൈത്തിൽ ഇന്റർനെറ്റ് നിരീക്ഷണത്തിന് കേന്ദ്രീകൃത സംവിധാനമില്ല: വാർത്ത നിഷേധിച്ച് റെഗുലേറ്ററി അതോറിറ്റി
കുവൈത്ത് സിറ്റി: ഇന്റർനെറ്റ് നിരീക്ഷണത്തിന് കേന്ദ്രീകൃത സംവിധാനം ഏർപ്പെടുത്തുമെന്ന വാർത്ത നിഷേധിച്ച് കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി.ദേശീയ അസംബ്ലിയിൽ പാർലമെന്റ് അംഗം ഹമദ് അബ്ദുൽ റഹ്മാൻ അൽ ഒലയാൻറെ ചോദ്യത്തിന് മറുപടി പറയവേയാണ് കമ്യൂണിക്കേഷൻസ് അഫയേഴ്സ് മന്ത്രി ഫഹദ് അൽ ഷൗല ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് ഇന്റർനെറ്റ് സേവനത്തിൻറെ ആവശ്യം വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്റർനാഷനൽ ഗേറ്റ്വേ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതി സിട്രയുടെ നേതൃത്വത്തിൽ നടപ്പാക്കിവരുകയാണ്. ഇതിനായി പത്തോളം കമ്പനികൾ ടെൻഡർ നേടാൻ അപേക്ഷ നൽകിയതായും ഫഹദ് അൽ ഷൗല അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR
Comments (0)