നാടുകടത്തപ്പെട്ട വ്യക്തി വീണ്ടും രാജ്യത്തേക്ക് കടന്നു; കുവൈത്തിൽ അന്വേഷണം തുടങ്ങി അധികൃതർ
കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന് ഒരിക്കൽ നാടുകടത്തപ്പെട്ട വ്യക്തി രാജ്യത്തേക്ക് വീണ്ടും പ്രവേശിച്ച സംഭവത്തിൽ അന്വേഷണം തുടങ്ങി ആഭ്യന്തര മന്ത്രാലയം. ജയിൽവാസത്തിന് ശേഷം നാടുകടത്തപ്പെട്ട ഗൾഫ് രാജ്യത്ത് നിന്നുള്ള വ്യക്തിയാണ് ബയോമെട്രിക് വിരലടയാളം സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്തിട്ടും വീണ്ടും കുവൈത്തിൽ കടന്നത്.ഇതിൻറെ കാരണങ്ങളാണ് അധികൃതർ അന്വേഷിക്കുന്നത്. നഹ്‌ദ പ്രദേശത്തെ സുരക്ഷാ പരിശോധനയ്ക്കിടെ പ്രതിയെ പിടികൂടുകയായിരുന്നു. എങ്ങനെയാണ് ഇയാൾ രാജ്യത്തേക്ക് കടന്നതെന്ന് കണ്ടെത്താൻ പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്ത് വരികയാണ്. എന്നാൽ പ്രതിയെ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല. ലാൻഡ്‌പോർട്ടിലെ ഒരു ജീവനക്കാരൻ ഉൾപ്പെട്ടിരിക്കാൻ സാധ്യതയുള്ള ഗൂഢാലോചനയെക്കുറിച്ചും അധികൃതർ സംശയിക്കുന്നുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR
Comments (0)