Posted By Editor Editor Posted On

നാളെ നിങ്ങളുടെ മൊബൈലിലേക്ക്​ അജ്ഞാത സന്ദേശങ്ങൾ വന്നേക്കാം, ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം; എമർജൻസി അലെർട്ട് എന്താണെന്ന് അറിയാം

കേരളത്തിൽ ഉപയോഗിക്കുന്ന മൊബൈൽ ഫോണുകളിൽ നാളെ വലിയ ശബ്ദത്തോടെ ‘എമർജൻസി അലെർട്ട്’ ഉണ്ടാകാമെന്നും ഇതിൽ ആശങ്കപ്പെടേണ്ടതില്ലെന്നും കേന്ദ്ര ടെലികോം വകുപ്പ് അറിയിച്ചു. പ്രകൃതിദുരന്തങ്ങളിൽ അടിയന്തര അറിയിപ്പുകൾ മൊബൈൽഫോണിൽ ലഭ്യമാക്കാനുള്ള സെൽ ബ്രോഡ്കാസ്റ്റിങ് സംവിധാനവുമായി ബന്ധപ്പെട്ട പരീക്ഷണമാണിത്.മൊബൈൽ റീചാർജ് ചെയ്യുമ്പോഴും മറ്റും അലർട്ട് ബോക്സിനു സമാനമായി ലഭിക്കുന്ന സന്ദേശമാണ് സെൽ ബ്രോഡ്കാസ്റ്റ്. അപകടമുന്നറിയിപ്പുകൾ ഒക്ടോബർ മുതൽ ജനങ്ങളിലേക്ക് എത്തിക്കാനാണ് സർക്കാറിന്റെ ശ്രമം. ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലാണ് കോമൺ അലെർട്ടിങ് പ്രോട്ടോകോൾ പദ്ധതി. മൊബൈൽ ഫോണിനു പുറമെ ടിവി, റേഡിയോ, സമൂഹമാധ്യമങ്ങൾ അടക്കമുള്ളവയിൽ സമാനമായ അലെർട്ട് നൽകാനും ശ്രമം നടക്കുന്നുണ്ട്. ആവശ്യമായ മേഖലകൾ തിരിച്ച് അറിയിപ്പു നൽകാൻ കഴിയുമെന്നതാണ് പ്രത്യേകത. പ്രകൃതി ദുരന്തങ്ങൾ അടിയന്തരമായി ഫോണുകളിലൂടെ അറിയിക്കാനും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാനും സഹായിക്കുന്ന സംവിധാനമാണ്​ സെൽ ബ്രോഡ് കാസ്റ്റിങ്. ഇതിന്റെ പരീക്ഷണമാണ് നാളെ നടക്കാൻ പോകുന്നത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റി, കേന്ദ്ര ടെലികമ്യൂണികേഷൻ വകുപ്പ്, സംസ്ഥാന, ജില്ലാ ദുരന്ത നിവാരണ അതോറിറ്റികൾ എന്നിവർ ചേർന്നാണ് ഈ പരീക്ഷണം നടത്തുന്നത്. ഭൂകമ്പം, സുനാമി, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളുണ്ടാകുന്ന സമയത്ത് ഫലപ്രദമായി സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുകയാണ് ഇതിൻറെ ലക്ഷ്യം.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR

https://www.kuwaitvarthakal.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *