കുവൈത്തിൽ അവിദഗ്ധ തൊഴിലാളികളുടെ എണ്ണം കുറക്കാൻ ഒരുങ്ങി അധികൃതർ.
കുവൈത്ത് സിറ്റി: രാജ്യത്തെ അവിദഗ്ധ തൊഴിലാളികളുടെ എണ്ണം കുറക്കാൻ ഒരുങ്ങി അധികൃതർ. തൊഴിൽ വിപണി പുനഃക്രമീകരിച്ചും സാങ്കേതിക വൈദഗ്ധ്യം പ്രയോജനപ്പെടുത്തിയും തൊഴിലാളികളുടെ എണ്ണം കുറക്കാനാണ് നീക്കം. ഘട്ടം ഘട്ടമായായിരിക്കും ഇത് നടപ്പാക്കുക. അതിനിടെ, വഴിയോര കച്ചവടക്കാർക്ക് നൽകുന്ന വർക്ക് പെർമിറ്റ് റദ്ദാക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
രാജ്യത്തെ വഴിയോരക്കച്ചവടക്കാർ ഭൂരിപക്ഷവും സ്വതന്ത്രമായാണ് പ്രവർത്തിക്കുന്നത്. ഇത്തരം തൊഴിലാളികൾ ലേബർ മേഖലയിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്നാണ് അഭിപ്രായം. ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ചാണ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ നടപടികൾ സ്വീകരിക്കുക. ഡെമോഗ്രാഫിക്സ് സുപ്രീം കമ്മിറ്റി നിർദേശം അംഗീകരിച്ചാൽ ഉടൻ തീരുമാനം നടപ്പാക്കുമെന്നാണ് സൂചനകൾ. ഇതോടെ അയ്യായിരത്തോളം പ്രവാസി തൊഴിലാളികൾക്ക് വർക്ക് പെർമിറ്റുകൾ നഷ്ടമാകും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR
Comments (0)