കുവൈറ്റിൽ അനധികൃത മാർക്കറ്റ് നടത്തിയ നാല് പ്രവാസികൾ അറസ്റ്റിൽ
കുവൈറ്റിലെ വഫ്ര ഫാമുകളിൽ നിരോധിത വസ്തുക്കൾ, സബ്സിഡിയുള്ള സാധനങ്ങൾ, വ്യാജ ഉൽപന്നങ്ങൾ എന്നിവ വിൽക്കാൻ അനധികൃത മാർക്കറ്റ് നടത്തിയിരുന്ന ഏഷ്യൻ വംശജരായ നാല് പ്രവാസികളെ ജനറൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റ് പിടികൂടി. വിവരം അറിഞ്ഞ അധികൃതർ മാർക്കറ്റ് നിരീക്ഷിക്കുകയും പരിശോധന നടത്തി പ്രതികളെ പിടികൂടുകയുമായിരുന്നു. പരിശോധനയിൽ സബ്സിഡി സാധനങ്ങളും വ്യാജ ചരക്കുകളും കണ്ടുകെട്ടുകയും പണം കണ്ടെത്തുകയും ചെയ്തു. നിയമനടപടികൾക്കായി പിടികൂടിയ വ്യക്തികളെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. രാജ്യത്ത് സബ്സിഡിയുള്ള സാധനങ്ങളുടെ വിൽപനയും കൈമാറ്റവും നിരോധിച്ചിട്ടുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR
Comments (0)