Posted By Editor Editor Posted On

കുവൈത്തിൽ അ​ന​ധി​കൃ​ത​മാ​യി സ്ഥാ​പി​ച്ച 197 ശൈ​ത്യ​കാ​ല ത​മ്പു​ക​ൾ നീക്കം ചെയ്തു

കു​വൈ​ത്ത് സി​റ്റി: അ​ന​ധി​കൃ​ത​മാ​യി സ്ഥാ​പി​ച്ച 197 ശൈ​ത്യ​കാ​ല ത​മ്പു​ക​ൾ മു​നി​സി​പ്പാ​ലി​റ്റി നീ​ക്കം ചെ​യ്തു. ജ​ഹ്‌​റ, അ​ഹ​മ്മ​ദി​യ, ക​ബ്ദ്, വ​ഫ്ര എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി സ്ഥാ​പി​ച്ച ത​മ്പു​ക​ളാ​ണ് പൊ​ളി​ച്ചു​നീ​ക്കി​യ​ത്. കാ​ലാ​വ​ധി ക​ഴി​യു​ന്ന​തോ​ടെ ഉ​ട​മ​ക​ൾ സ്വ​ന്തം ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ൽ ത​മ്പു​ക​ൾ പൊ​ളി​ച്ചു നീ​ക്കു​ക​യും സ്ഥ​ലം വൃ​ത്തി​യാ​ക്കു​ക​യും വേ​ണ​മെ​ന്നാ​ണ് ച​ട്ടം.

ഇ​ത​നു​സ​രി​ക്കാ​ത്ത ത​മ്പു​ട​മ​ക​ൾക്കെ​തി​രെ പി​ഴ ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. പൊ​ളി​ച്ചു നീ​ക്കു​ന്ന​തി​ന് ചെ​ല​വാ​കു​ന്ന തു​ക ഉ​ട​മ​യി​ൽ​നി​ന്ന് ഈ​ടാ​ക്കും. അ​തോ​ടൊ​പ്പം പ​രി​സ്ഥി​തി അ​തോ​റി​റ്റി​യി​ൽ​നി​ന്നു​ള്ള പി​ഴ​ക​ളും നി​യ​മ​ലം​ഘ​ക​ർ ഒ​ടു​ക്കേ​ണ്ടി വ​രും. ത​​മ്പു​​ക​​ൾ പൊ​​ളി​​ച്ചു നീ​​ക്കാ​​ത്ത വി​​ദേ​​ശി​​ക​​ളെ പി​​ഴ ചു​​മ​​ത്തി നാ​​ടു​​ക​​ട​​ത്തു​​മെ​​ന്നും അ​​ധി​​കൃ​​ത​​ർ വ്യ​​ക്ത​​മാ​​ക്കി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/BdEUVYckn5p0PUvD1biBVR

Comments (0)

Leave a Reply

Your email address will not be published. Required fields are marked *