പ്രവാസികൾക്കിതാ സന്തോഷ വാർത്ത: കുവൈത്തിൽ നിന്ന് നാട്ടിലേക്കുള്ള അധിക ബാഗേജ് നിരക്കിൽ ഇളവുമായി എയർ ഇന്ത്യ എക്സ്പ്രസ്
കുവൈത്ത് സിറ്റി: ഓഫ് സീസണിൽ അധിക ബാഗേജ് നിരക്കിൽ വൻ ഇളവുമായി എയർ ഇന്ത്യ എക്സ്പ്രസ്. കുവൈത്തിൽ നിന്ന് നാട്ടിലേക്കുള്ള അധിക ബാഗേജ് നരക്കിലാണ് എയർ ഇന്ത്യ എക്സ്പ്രസ് കുറവ് വരുത്തിയത്.10 കിലോ അധിക ബാഗേജിന് ഒരു ദിനാർ മാത്രമാണ് ഈടാക്കുക. 15 കിലോ അധിക ബാഗേജിന് 10 ദിനാറാണ് ഈടാക്കുക. ഡിസംബർ 11 വരെ യാത്ര ചെയ്യുന്നവർക്കും ടിക്കറ്റ് എടുക്കുന്നവർക്കും മാത്രമാണ് ഈ ഓഫറുള്ളത്. ഓഫ് സീസണും യാത്രക്കാരുടെ കുറവും കണക്കിലെടുത്താണ് ബാഗേജ് നിരക്കിൽ കുറവ് വരുത്തിയതെന്നാണ് സൂചന. ജൂലൈയിൽ സൗജന്യ ബാഗേജിന് പുറമെ കൂടുതലായി വരുന്ന അഞ്ചു കിലോക്ക് മൂന്ന് ദിനാർ, 10 കിലോക്ക് ആറു ദിനാർ, 15 കിലോയ്ക്ക് 12 ദിനാർ എന്നിങ്ങനെ നിരക്ക് കുറച്ചിരുന്നു. ഇതാണ് വീണ്ടും കുറച്ചിട്ടുള്ളത്. കുവൈത്തിൽ നിന്ന് നാട്ടിലേക്ക് നിലവിൽ 30 കിലോ ചെക്ക് ഇൻ ബാഗേജും ഏഴു കിലോ കാബിൻ ബാഗേജും സൗജന്യമാണ്. തിരികെ 20 കിലോ ചെക്ക് ഇൻ ബാഗേജും ഏഴു കിലോ കാബിൻ ബാഗേജും സൗജന്യമാണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR
Comments (0)