കുവൈറ്റിൽ പൊതുമേഖലാ സ്ഥാപനങ്ങൾ കുവൈറ്റിവൽക്കരിക്കാൻ അംഗീകാരം; തൊഴിലാളികൾക്ക് നിരവധി ആനുകൂല്യങ്ങൾ
കുവൈറ്റിൽ പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിൽകരാറുകൾ കുവൈറ്റിവത്കരിക്കുന്നതിന് മന്ത്രിസഭാ അംഗീകാരം. രാജ്യത്തെ സർക്കാർ സ്ഥാപനങ്ങളുമായുള്ള തൊഴിൽ കരാറിന് സബ് കോൺട്രാക്ടർമാരുടെ ആവശ്യാനുസരണം യോഗ്യരായ കുവൈറ്റി ഉദ്യോഗാർഥികളെ നിയമിക്കുന്നതിനും, സ്വദേശി തൊഴിലാളികൾക്ക് തൊഴിലവസരങ്ങൾ സൃഷിടിക്കുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ കരട് നിയമത്തിന് അംഗീകാരം നൽകിയിരിക്കുന്നത്. ഒന്നാം ഉപപ്രധാനമന്ത്രിയും, ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ-ഖാലിദ് അൽ-സബാഹ് സമർപ്പിച്ച കാർഡ് ഉത്തരവിനാണ് അംഗീകാരം. സബ് കോൺട്രാക്ട് വ്യവസ്ഥയിൽ ജോലി ലഭിക്കുന്ന പുതിയ ബിരുദധാരികളായ സ്വദേശികൾക്ക് മിനിമം KD 450 ആയിരിക്കും. ഇതിന് പുറമെ ലേബർ സപ്പോർട്ട് അലവൻസും നിരവധി ഇൻസെന്റീവുകളും നൽകണം. വാർഷിക ശമ്പള വർദ്ധനവ്, വാർഷിക ബോണസ്, 40 ദിവസത്തെ ശമ്പളത്തോട് കൂടിയ അവധി, വിമാന ടിക്കറ്റുകൾ, മുഴുവൻ കുടുംബത്തിനുമുള്ള സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് എന്നീ ആനുകൂല്യങ്ങൾ സ്വദേശി തൊഴിലാളികൾക്ക് ലഭ്യമാകുന്നതാണ്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR
Comments (0)