Posted By Editor Editor Posted On

സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ അ​നു​ചി​ത പോ​സ്റ്റ്: കുവൈത്തിൽ 31 പേ​ർ അ​റ​സ്റ്റി​ൽ

കു​വൈ​ത്ത് സി​റ്റി: സ​മൂ​ഹ​മാ​ധ്യ​മ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ അ​ശ്ര​ദ്ധ​മാ​യും അ​നു​ചി​ത​മാ​യും പെ​രു​മാ​റി​യ​തി​ന് 31 പേ​രെ അ​റ​സ്റ്റു​ചെ​യ്തു. ഈ ​വ​ർ​ഷം ഒ​ക്ടോ​ബ​ർ 23 വ​രെ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ ക​ണ​ക്കാ​ണി​ത്. ജ​ന​റ​ൽ ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ​സ് ഡി​പ്പാ​ർ​ട്മെ​ന്റ്, ഇ​ല​ക്ട്രോ​ണി​ക് ക്രൈം ​കോം​ബാ​റ്റ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്റ് മു​ഖേ​ന​യാ​ണ് അ​റ​സ്റ്റ്. അ​ശ്ര​ദ്ധ​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തും മ​റ്റു​ള്ള​വ​രു​ടെ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന​തും ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ മ​നഃ​പൂ​ർ​വം ലം​ഘി​ക്കു​ന്ന​തു​മാ​യ ഉ​ള്ള​ട​ക്കം ഇ​വ​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കി​ട്ടി​രു​ന്നു. പ്ര​തി​ക​ളെ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് റ​ഫ​ർ ചെ​യ്തു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/BdEUVYckn5p0PUvD1biBVR

Comments (0)

Leave a Reply

Your email address will not be published. Required fields are marked *