Posted By Editor Editor Posted On

കുവൈത്തിൽ നിയമലംഘകരെ കണ്ടെത്താൻ വ്യാപക പരിശോധന; 160 പ്രവാസികൾ അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ വിവിധ നിയമലംഘനങ്ങൾക്ക് 160 പ്രവാസികൾ അറസ്റ്റിൽ. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗം നടത്തിയ പരിശോധനയിലാണ് ഇവർ അറസ്റ്റിലായത്. 15 വഴിയോര കച്ചവടക്കാർ, 120 കുപ്പി മദ്യവുമായി പിടികൂടിയ അഞ്ച് പേർ, ലൈസൻസില്ലാത്ത ബേക്കറി നടത്തുന്ന അഞ്ച് നിയമലംഘകർ, വ്യാജ ഗാർഹിക തൊഴിലാളി ഓഫീസുമായി ബന്ധമുള്ള രണ്ട് വ്യക്തികൾ എന്നിവരുൾപ്പെടെയാണ് പിടിയിലായത്. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസിലെ സെർച്ച് ആൻഡ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ്, സംയുക്ത കമ്മിറ്റിയുടെ സഹകരണത്തോടെ സാൽവ, ഫഹാഹീൽ, ജലീബ് അൽ ഷുവൈക്ക്, ഫർവാനിയ ഗവർണറേറ്റ് തുടങ്ങി വിവിധ മേഖലകളിൽ കർശന പരിശോധന ക്യാമ്പയിനുകളാണ് നടത്തിയത്. കൂടാതെ, ഷർഖ് മേഖലയിലെ മത്സ്യ മാർക്കറ്റിൽ ഒരു സർപ്രൈസ് ഓപ്പറേഷനും നടത്തി. ഇതിലാണ് 160 നിയമലംഘകർ പിടിയിലായത്. പിടിയിലായവരെ തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/BdEUVYckn5p0PUvD1biBVR

Comments (0)

Leave a Reply

Your email address will not be published. Required fields are marked *