Posted By Editor Editor Posted On

മദ്യലഹരിയിൽ ശല്യം ചെയ്തു, സഹിക്കവയ്യാതെ കോടാലികൊണ്ട് വെട്ടി; കോട്ടയത്ത് മകനെ കൊന്ന അമ്മ അറസ്റ്റിൽ

കോട്ടയം: മുണ്ടക്കയത്ത് മകനെ വെട്ടിക്കൊന്ന കേസിൽ അമ്മ അറസ്റ്റിൽ. മുണ്ടക്കയം സ്വദേശി അനുദേവൻ(45) ആണ് മരിച്ചത്. സംഭവത്തിൽ അനുദേവന്റെ മാതാവ് സാവിത്രി അമ്മയെ(73) പോലീസ് അറസ്റ്റ് ചെയ്തു.ഒക്ടോബർ 20-നായിരുന്നു സംഭവം. മദ്യലഹരിയിൽ വീട്ടിലെത്തി ശല്യം ചെയ്തതോടെയാണ് സാവിത്രി അമ്മ ഇയാളെ കോടാലി കൊണ്ട് വെട്ടിയത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അനുദേവൻ തിങ്കളാഴ്ചയാണ് മരിച്ചത്. അക്രമത്തിനു ശേഷം ഇവർ തന്നെയാണ് മകനെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ, ഇയാൾ വീണതാണെന്നായിരുന്നു സാവിത്ര അമ്മ ആശുപത്രി ജീവനക്കാരോട് പറഞ്ഞത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/BdEUVYckn5p0PUvD1biBVR

https://www.kuwaitvarthakal.com/2023/10/17/mobile-app-for-vehicle-details-and-fine/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *