Posted By Editor Editor Posted On

ഗാസയിൽ കരയുദ്ധം തുടങ്ങി; ഹമാസിനെ ലക്ഷ്യമിട്ടുള്ള നിയന്ത്രിത ആക്രമണമെന്ന് ഇസ്രയേൽ

ഗാസയിൽ കരയുദ്ധം ആരംഭിച്ച് ഇസ്രയേൽ. ഹമാസിനെ ലക്ഷ്യമിട്ടുള്ള നിയന്ത്രിത ആക്രമണമെന്ന് ഇസ്രയേൽ. വ്യോമാക്രമണത്തിൽ പ്രഹരശേഷി കൂടിയ ബോംബുകൾ ഉപയോ​ഗിച്ചെന്ന് സേനാ വാക്താവ് അറിയിച്ചു. ഹമാസിന്റെ പ്രത്യാക്രമണത്തിൽ ഒരു ഇസ്രയേൽ സൈനികൻ കൊല്ലപ്പെട്ടു. ഹമാസിനെതിരെ ഇസ്രയേൽ അത്യാധുനിക അയൺ സ്റ്റിംഗ് സംവിധാനമുപയോ​ഗിച്ചെന്ന് റിപ്പോർട്ട്. ദൃശ്യങ്ങൾ ഇസ്രായേലി വ്യോമസേന ഞായറാഴ്ച പുറത്തുവിട്ടു.ആ​ദ്യമായിട്ടാണ് അയൺ സ്റ്റിം​ഗ് സംവിധാനം യുദ്ധത്തിൽ ഉപയോ​ഗിക്കുന്നത്. വടക്കൻ ഗാസയിൽ അവശേഷിക്കുന്നവരോട് ഒഴിഞ്ഞുപോകാൻ ഞായറാഴ്ചയും ഇസ്രയേൽ നിർദേശിച്ചു. അതേസമയം ഗാസയിലെ ജബലിയ അഭയാർത്ഥി ക്യാമ്പിന് നേരെയുണ്ടായ ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ മുപ്പതോളം അഭയാർത്ഥികൾ കൊല്ലപ്പെട്ടു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഉൾപ്പെടെ 30 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി സിവിൽ ഡിഫൻസ് അൽജസീറയോട് പറഞ്ഞു. ഒക്ടോബർ 7ന് ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ഗാസ മുനമ്പിൽ ഇസ്രായേൽ ബോംബാക്രമണം തുടരുകയാണ്. ഗാസയിൽ മരിച്ചവരുടെ എണ്ണം 4,651 ആയും പരുക്കേറ്റവരുടെ എണ്ണം 14,245 ആയും ഉയർന്നതിനിടെയാണ് അഭയാർത്ഥി ക്യാമ്പിന് നേരെയുള്ള ആക്രമണം.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/BdEUVYckn5p0PUvD1biBVR

Comments (0)

Leave a Reply

Your email address will not be published. Required fields are marked *