Posted By Editor Editor Posted On

നിപ വൈറസ് ; കേരളത്തിൽ നിന്ന് വരുന്ന യാത്രക്കാരെ കുവൈത്ത് വിമാനത്താവളത്തിൽ ആരോ​ഗ്യപരിശോധനയ്ക്ക് വിധേയരാക്കിയേക്കും; പുതിയ നീക്കങ്ങൾ ഇങ്ങനെ

കുവൈത്ത് സിറ്റി : നിപാ വൈറസ് സാന്നിധ്യം റിപ്പോർട്ട് ചെയ്യപ്പെട്ട കേരളം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിന്നും കുവൈത്തിൽ എത്തുന്ന യാത്രക്കാരെ പ്രവേശന കവാടങ്ങളിൽ ആരോഗ്യ പരിശോധനക്ക് വിധേയരാക്കിയേക്കും. വൈറസ് ബാധിത പ്രദേശങ്ങളിൽ നിന്ന് നേരിട്ടോ അല്ലാതെയോ എത്തുന്ന യാത്രക്കാരെ വിമാന താവളത്തിലോ അല്ലെങ്കിൽ മറ്റു അതിർത്തി കവാടങ്ങളിലോ ഉള്ള ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റിയായിരിക്കും പരിശോധനക്ക് വിധേയരാക്കുക. ഇത്തരത്തിൽ നീക്കങ്ങൾ നടക്കുന്നതായി പ്രാദേശിക അറബ് ദിനപത്രം റിപ്പോർട്ട് ചെയ്തു. കൂടാതെ ഇത്തരത്തിലുള്ള സ്ഥലങ്ങളിൽ നിന്ന് എത്തുന്ന വളർത്തു മൃഗങ്ങൾ, ഭക്ഷണ പദാർഥങ്ങൾ,പഴം പച്ചക്കറി ഉത്പന്നങ്ങൾ എന്നിവ കൊണ്ടു വരുന്നത് തടയുന്നതായും വിവരമുണ്ട്. ഇതിനായി ആരോഗ്യ വകുപ്പും ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ, ജനറൽ അതോറിറ്റി ഫോർ അഗ്രികൾച്ചർ ആൻഡ് ഫിഷ് റിസോഴ്‌സ് അനിമൽ ഹെൽത്ത് ഡിപ്പാർട്ട്‌മെന്റു എന്നീ ഏജൻസികൾ തമ്മിലും ഏകോപനം നടത്തി വരുന്നുണ്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR

https://www.kuwaitvarthakal.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *