
പരിശീലന വിമാനം തകർന്നുവീണു; പൈലറ്റിനും, സഹപൈലറ്റിനും പരിക്ക്
പുണെയിലെ ഗോജുബാവി ഗ്രാമത്തിന് സമീപം പരിശീലന വിമാനം ഇന്ന് രാവിലെ 6.40ഓടെ തകർന്നുവീണു. അപകടത്തിൽ പൈലറ്റിനും സഹ പൈലറ്റിനും പരിക്കേറ്റു. ഇരുവരും സുരക്ഷിതരാണെന്നും അപകട കാരണം അന്വേഷിക്കുകയാണെന്നും ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. റെഡ്ബേർഡ് പരിശീലന അക്കാദമിയുടെ വിമാനമാണ് തകര്‍ന്നുവീണത്.
ലാൻഡിങ്ങിനിടെയായിരുന്നു അപകടമെന്നാണ് പൊലീസ് നൽകുന്ന വിവരം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നു ദിവസത്തിനിടെ രണ്ടാമത്തെ സംഭവമാണിത്. കഴിഞ്ഞ വ്യാഴാഴ്ച റെഡ്ബേർഡിന്‍റെ ഒരു പരിശീലന വിമാനം ബാരാമതി താലൂക്കിലെ കത്ഫാൽ ഗ്രാമത്തിൽ പരിശീലന പറക്കലിനിടെ തകർന്നുവീണിരുന്നു. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR
Comments (0)