Posted By editor1 Posted On

ഇന്ത്യയിലും, പാക്കിസ്ഥാനിലും നിപ വൈറസ്; മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കുവൈറ്റ് ആരോഗ്യ മന്ത്രാലയം

കുവൈത്ത് സിറ്റി: നിപാ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കുവെെറ്റ് ആരോഗ്യ മന്ത്രാലയം. സർക്കാർ, സ്വകാര്യ ആശുപത്രികളിലെയും എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലെയും സർക്കാർ ലബോറട്ടറികളിലെയും സ്വകാര്യ മെഡിക്കൽ മേഖലകളിലെയും എല്ലാ ഡോക്ടർമാരും, ലബോറട്ടറികളിൽ ജോലി ചെയ്യുന്ന ഡോക്ടർമാരും ടെക്നീഷ്യൻമാരും എല്ലാ കേസുകളും റിപ്പോർട്ട് ചെയ്യണമെന്ന് എല്ലാ ആരോഗ്യ മേഖലകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ച ചികിത്സാ പ്രോട്ടോക്കോളുകൾക്കനുസൃതമായി കേസുകൾ കൈകാര്യം ചെയ്യണം. പനി, തലവേദന, തൊണ്ടവേദന, ചുമ തുടങ്ങിയ ലളിതമായ ലക്ഷണങ്ങളാണ് ആദ്യം ഉണ്ടാവുക. തുടര്‍ന്ന് തലകറക്കം, മാനസിക പ്രശ്നങ്ങള്‍, ഞെരുക്കം, മസ്തിഷ്‌കജ്വരം മൂലമുള്ള കോമ തുടങ്ങിയ ഗുരുതരമായ ലക്ഷണങ്ങളായി മാറിയേക്കാം. 2017 മുതൽ കേരളത്തിൽ വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. അടുത്തിടെ അയൽരാജ്യമായ പാകിസ്ഥാനിലും നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുവെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR

Comments (0)

Leave a Reply

Your email address will not be published. Required fields are marked *