Posted By Editor Editor Posted On

25 വർഷക്കാലം ഇനി ജോലി ചെയ്യണ്ട; എല്ലാ മാസവും 5 ലക്ഷം വീതം വീട്ടിലെത്തും; എമിറേറ്റ്‌സ് ഡ്രോയിലൂടെ വൻ ഭാഗ്യം നേടി പ്രവാസി ഇന്ത്യക്കാരൻ

എമിറേറ്റ്‌സ് ഡ്രോയുടെ യുഎഇക്ക് പുറത്തുള്ള ആഗോള ഗ്രാൻഡ് പ്രൈസാണ് തമിഴ്നാട് അമ്പൂർ സ്വദേശി 49-കാരനായ മഗേഷിന് ഭാഗ്യമായി എത്തിയത്. മാസത്തിൽ 5.5 ലക്ഷം വീതം എല്ലാ മാസവും 25 വർഷക്കാലം മഗേഷിന് ലഭിക്കും.ആദ്യമായാണ് യുഎഇക്ക് പുറത്ത് ഈ ഗ്രാൻഡ് പ്രൈസ് ലഭിക്കുന്നത്. തമിഴ്നാട്ടിൽ സ്ഥിര താമസക്കാരനും അവിടെ തന്നെ കമ്പനിയിൽ പ്രൊജക്ട് മാനേജറായി ജോലി ചെയ്ത് വരികയുമായിരുന്നു മഗേഷ്. 2019-ലാണ്, കമ്പനിയുടെ ആവശ്യ പ്രകാരം ജോലിക്കായി നാല് വർഷത്തേക്ക് സൌദി അറേബ്യയിലേക്ക് പോയത്. അങ്ങനെ ദുബായ് വഴിയുള്ള യാത്രകളും സൌഹൃദങ്ങളുമാണ് മഗേഷിനെ ഒടുവിൽ എമിരേറ്റ്സ് ഡ്രോയിലേക്ക് എത്തിച്ചത്. എമിരേറ്റ്സ് ഡ്രോ അധികൃതർ ഫോണിൽ വിളിച്ച് സമ്മാനം ലഭിച്ച വിവരം പറഞ്ഞപ്പോഴും മഗേഷിന് ഇത് വിശ്വസിക്കാനായിരുന്നില്ല. ഒടുവിൽ എമിരേറ്റ്സ് നറുക്കെടുപ്പ് നോക്കിയപ്പോഴായിരുന്നു ഭാഗ്യം തന്നെ തുണച്ചുവെന്ന് മഗേഷ് തിരിച്ചറിഞ്ഞത്.ലിങ്കിൽ കയറി നോക്കാം https://emiratesdraw.com/games/Fast5/enter-draw

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/BdEUVYckn5p0PUvD1biBVR

https://www.kuwaitvarthakal.com/2023/10/17/mobile-app-for-vehicle-details-and-fine/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *