കുവൈത്ത് സിവിൽ ഐ ഡി: നിർണായക അറിയിപ്പുമായി അധികൃതർ
സിവിൽ ഐഡി കാർഡിനായി ഈ വർഷം മെയ് 23ന് മുൻപ് സമർപ്പിച്ച അപേക്ഷകൾ ഇഷ്യൂ ചെയ്യുന്നത് നിർത്തിവെച്ചതിനാൽ പുതിയ അപേക്ഷകൾ നൽകാൻ നിർദ്ദേശം. മുൻപ് അപേക്ഷ നൽകിയപ്പോൾ 5 ദിനാർ ഫീസ് അടച്ചവർ വീണ്ടും പണം നൽകേണ്ട ആവശ്യമില്ല. നേരത്തെ പണം അടച്ചവരുടെ പേരിൽ ഈ തുക വരവായി രേഖപ്പെടുത്തുന്നതാണ്. ഇപ്പോൾ പുതിയ അപേക്ഷകളിൽ മിക്കതും 24 മുതൽ 48 മണിക്കൂറിനകം വിതരണം ചെയ്യാൻ സാധിക്കുന്നുണ്ട്. സിവിൽ ഇൻഫർമേഷൻ അതോറിറ്റി രെജിസ്‌ട്രേഷൻ അഫയേഴ്‌സ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ജാബർ അൽ-കന്ദരിയാണ് ഈക്കാര്യം അറിയിച്ചത്. മെയ് 23ന് മുൻപ് ലഭിച്ച ഏകദേശം 200,000 കാർഡുകളാണ് വിതരണം ചെയ്യാൻ ബാക്കിയുള്ളത്. ഇത് വലിയ സമ്മർദ്ദത്തിന് കാരണമായതിനാലാണ് ഈ തീയതിക്ക് മുൻപ് ലഭിച്ച അപേക്ഷകളിൽ വിതരണം നിർത്തിവെക്കാനും പുതിയ അപേക്ഷ സ്വീകരിക്കുവാനും തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL
Comments (0)