കുവൈത്തിൽ വ്യാജരേഖ ചമച്ച് പൗരത്വം മറച്ചുവെച്ച പ്രവാസിക്ക് ഏഴ് വർഷം തടവ്
വ്യാജരേഖ ചമച്ച് കുവൈറ്റ് പൗരനെന്ന വ്യാജേന താമസിച്ചിരുന്ന സിറിയൻ പൗരന് കാസേഷൻ കോടതി കഠിനാധ്വാനത്തോടെ ഏഴ് വർഷത്തെ തടവിന് ശിക്ഷിക്കുകയും ഇയാൾക്ക് ലഭിച്ച ശമ്പളത്തിന്റെ ഇരട്ടിയും, സർക്കാർ ഏജൻസിയിലെ ജോലിയിലൂടെ നേടിയ ആനുകൂല്യങ്ങളും തിരികെ നൽകാൻ ഉത്തരവിടുകയും ചെയ്തു. അന്വേഷണത്തിൽ, ഒളിവിൽ കഴിയുന്ന പ്രതിയുടെ പിതാവ്, സിറിയക്കാരനായ മകന്റെ യഥാർത്ഥ പൗരത്വം മറച്ചുവെക്കുകയും ജനനസമയത്ത് മരണപ്പെട്ട കുവൈറ്റ് പൗരന്റെ പേരിൽ അവന്റെ വിവരങ്ങൾ നൽകുകയും ചെയ്തതായി കണ്ടെത്തിയതിനെ തുടർന്നാണ് ശിക്ഷ വിധിച്ചത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL
Comments (0)