ദാരുണാന്ത്യം; ഗാസയിലെ ബോബാക്രമണത്തിൽ പലസ്തീൻ പൗരനായ കുവൈറ്റിലെ അധ്യാപകന്റെ കുടുംബത്തിലെ 11 പേർ മരിച്ചു
പലസ്തീൻ-ഇസ്രായേൽ യുദ്ധത്തിനിടെ ഗാസയിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ പലസ്തീൻ പൗരനായ കുവൈറ്റ് അധ്യാപകന്റെ കുടുംബത്തിലെ 11 പേർ മരിച്ചു. ഇദ്ദേഹത്തിനെ കുടുംബത്തിൽ നിന്ന് അച്ഛനും, അമ്മയും, സഹോദരിമാരും, സഹോദരനും, ഭാര്യയും ഉൾപ്പെടെയുള്ള മുഴുവൻ കുടുംബവുമാണ് ആക്രമണത്തിൽ ഇല്ലാതായത്. രണ്ട് മാസം മുൻപാണ് കുവൈറ്റിൽ ജോലിക്കായി അരീജ് ഖാനാൻ എത്തിയത്. ഇദ്ദേഹത്തിന് രാജ്യത്തിൻറെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. അദേൽ അൽ മാനേ അറിയിച്ചു. നിലവിൽ കുവൈറ്റിൽ ജോലി ചെയ്യുന്ന ഗാസയിൽ നിന്നുള്ള പൗരന്മാർക്കും എല്ലാ പിന്തുണയും മന്ത്രി വാഗ്ദാനം ചെയ്തു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL
Comments (0)