കുവൈത്തിലെ പ്രവാസി നഴ്സുമാർക്ക് സന്തോഷവാർത്ത; 50 ദിനാർ പ്രതിമാസ അലവൻസ് വർധിപ്പിച്ചു
കുവൈത്ത് സിറ്റി : കുവൈത്തിൽ നഴ്സുമാർക്ക് 50 ദിനാർ പ്രതിമാസ അലവൻസ് വർധിപ്പിച്ചു. ഏകദേശം 10,000 നഴ്സുമാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ A, B കാറ്റഗറിയിൽ ഉൾപ്പെട്ട നഴ്സുമാർക്ക് ആനുകൂല്യം കിട്ടും. 697 കുവൈത്തി നഴ്സ്മാർക്കാണ് വർദ്ധിപ്പിച്ച അലവൻസിനു അർഹത ലഭിക്കുക. ഇതിനു പുറമെ ബിദൂനികകൾ ഉൾപ്പെടെ കുവൈത്തികൾ അല്ലാത്ത 4290 നഴ്സുമാരെ കാറ്റഗറി B യിൽ നിന്ന് കാറ്റഗറി A യിലേക്കും 3702 പേരെ കാറ്റഗറി സിയിൽ നിന്ന് കാറ്റഗറി B യിലേക്കും ഉയർത്തി.ഇ ത്തരത്തിൽ 7,902 പേരാണ് കുവൈത്തികൾ അല്ലാത്ത ഈ വിഭാഗത്തിൽ ഉൾപ്പെട്ടിരിക്കുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL
Comments (0)