Posted By Editor Editor Posted On

കുവൈറ്റിൽ ഭക്ഷ്യയോഗ്യമല്ലാത്ത 45 കിലോ ഭക്ഷ്യവസ്തുക്കൾ കണ്ടുകെട്ടി

കുവൈറ്റിലെ പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ ഫുഡ് അതോറിറ്റിയിലെ ഇൻസ്പെക്ടർമാർ മനുഷ്യ ഉപഭോഗത്തിന് യോഗ്യമല്ലാത്ത 45 കിലോ വിവിധ തരം ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു. ഷാർഖ് മേഖലയിലെ നിരവധി റെസ്റ്റോറന്റുകളിൽ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. അലി അൽ-കന്ദാരിയുടെ നേതൃത്വത്തിലുള്ള ക്യാപിറ്റൽ ഗവർണറേറ്റ് ബ്രാഞ്ചിലെ PAFN ഇൻസ്പെക്ഷൻ ഡിപ്പാർട്ട്മെന്റാണ് പരിശോധന നടത്തിയത്. 25 റെസ്റ്റോറന്റുകൾക്കെതിരെ നിയമലംഘനം കണ്ടെത്തുകയും, 10 റസ്റ്റോറന്റ് ഉടമകൾ തെറ്റുകൾ തിരുത്താനുള്ള പ്രതിജ്ഞയിൽ ഒപ്പുവച്ചു. തൊഴിലാളികൾ ആരോഗ്യ സർട്ടിഫിക്കറ്റുകൾ കൈവശം വയ്ക്കാത്തതുൾപ്പെടെയുള്ള ആരോഗ്യ ആവശ്യകതകൾ പാലിക്കാത്തതിന് റെസ്റ്റോറന്റുകൾക്ക് പിഴ ചുമത്തി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL

https://www.kuwaitvarthakal.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *