Posted By Editor Editor Posted On

കുവൈറ്റിൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട കാ​റു​ക​ൾ നീ​ക്കം ചെ​യ്തു

കുവൈറ്റിലെ മു​ബാ​റ​ക് അ​ൽ ക​ബീ​ർ മു​നി​സി​പ്പാ​ലി​റ്റി​യി​ൽ​നി​ന്ന് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട 16 കാ​റു​ക​ൾ നീ​ക്കം ചെ​യ്തു. ബോ​ട്ടു​ക​ൾ, മൊ​ബൈ​ൽ പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ൾ, മോ​ട്ടോ​ർ സൈ​ക്കി​ളു​ക​ൾ, സ്ക്രാ​പ് ക​ണ്ടെ​യ്ന​റു​ക​ൾ എ​ന്നി​വ നീ​ക്കം ചെ​യ്ത​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. പ്ര​ദേ​ശ​ത്തെ ശു​ചി​ത്വം നി​ല​നി​ർ​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി. കാ​റു​ക​ൾ, ബോ​ട്ടു​ക​ൾ, പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ൾ, വാ​ണി​ജ്യ ക​ണ്ടെ​യ്ന​റു​ക​ൾ എ​ന്നി​വ അ​ട​ക്കം 191 വാ​ഹ​ന​ങ്ങ​ൾ​ക്ക് മാ​റ്റി​യി​ടാ​ൻ നോ​ട്ടീ​സ് ന​ൽ​കി. നി​ശ്ചി​ത കാ​ല​യ​ള​വി​നു​ശേ​ഷം ഇ​വ നീ​ക്കം ചെ​യ്യ​ണം. 17 പ​ഴ​യ ക​ണ്ടെ​യ്ന​റു​ക​ൾ ​പ്ര​ദേ​ശ​ത്തു​നി​ന്ന് മാ​റ്റി​സ്ഥാ​പി​ക്കു​ക​യും ചെ​യ്തു. ലം​ഘ​ന​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ക​യും കു​റ്റ​ക്കാ​ർ​ക്കെ​തി​രാ​യ എ​ല്ലാ നി​യ​മ​ന​ട​പ​ടി​ക​ളും ന​ട​പ്പാ​ക്കു​ക​യും ചെ​യ്യു​മെ​ന്ന് മു​നി​സി​പ്പാ​ലി​റ്റി​യി​ലെ പ​ബ്ലി​ക് ക്ലീ​ൻ​ലി​ന​സ് ആ​ൻ​ഡ് റോ​ഡ് വ​ർ​ക്സ് ഡി​പ്പാ​ർ​ട്മെ​ന്റ് ഡ​യ​റ​ക്ട​ർ ഫ​ഹ​ദ് അ​ൽ ഖ​രീ​ഫ പ​റ​ഞ്ഞു. കാ​ഴ്ച​യും റോ​ഡു​ക​ളെ​യും ത​ട​സ്സ​പ്പെ​ടു​ത്തു​ന്ന വ​സ്തു​ക്ക​ൾ നീ​ക്കം ചെ​യ്യാ​നും ശു​ചി​ത്വം നി​ല​നി​ർ​ത്താ​നും സൂ​പ്പ​ർ​വൈ​സ​റി ടീ​മു​ക​ൾ പ​രി​ശോ​ധ​ന ന​ട​ത്തി​വ​രു​ക​യാ​ണ്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL

https://www.kuwaitvarthakal.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *