കുവൈറ്റിൽ ഉപേക്ഷിക്കപ്പെട്ട കാറുകൾ നീക്കം ചെയ്തു
കുവൈറ്റിലെ മുബാറക് അൽ കബീർ മുനിസിപ്പാലിറ്റിയിൽനിന്ന് ഉപേക്ഷിക്കപ്പെട്ട 16 കാറുകൾ നീക്കം ചെയ്തു. ബോട്ടുകൾ, മൊബൈൽ പലചരക്ക് സാധനങ്ങൾ, മോട്ടോർ സൈക്കിളുകൾ, സ്ക്രാപ് കണ്ടെയ്നറുകൾ എന്നിവ നീക്കം ചെയ്തതിൽ ഉൾപ്പെടുന്നു. പ്രദേശത്തെ ശുചിത്വം നിലനിർത്തുന്നതിന്റെ ഭാഗമായാണ് നടപടി. കാറുകൾ, ബോട്ടുകൾ, പലചരക്ക് സാധനങ്ങൾ, വാണിജ്യ കണ്ടെയ്നറുകൾ എന്നിവ അടക്കം 191 വാഹനങ്ങൾക്ക് മാറ്റിയിടാൻ നോട്ടീസ് നൽകി. നിശ്ചിത കാലയളവിനുശേഷം ഇവ നീക്കം ചെയ്യണം. 17 പഴയ കണ്ടെയ്നറുകൾ പ്രദേശത്തുനിന്ന് മാറ്റിസ്ഥാപിക്കുകയും ചെയ്തു. ലംഘനങ്ങൾ നിരീക്ഷിക്കുകയും കുറ്റക്കാർക്കെതിരായ എല്ലാ നിയമനടപടികളും നടപ്പാക്കുകയും ചെയ്യുമെന്ന് മുനിസിപ്പാലിറ്റിയിലെ പബ്ലിക് ക്ലീൻലിനസ് ആൻഡ് റോഡ് വർക്സ് ഡിപ്പാർട്മെന്റ് ഡയറക്ടർ ഫഹദ് അൽ ഖരീഫ പറഞ്ഞു. കാഴ്ചയും റോഡുകളെയും തടസ്സപ്പെടുത്തുന്ന വസ്തുക്കൾ നീക്കം ചെയ്യാനും ശുചിത്വം നിലനിർത്താനും സൂപ്പർവൈസറി ടീമുകൾ പരിശോധന നടത്തിവരുകയാണ്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL
Comments (0)