Posted By Editor Editor Posted On

ഇസ്രായേൽ – പലസ്തീൻ യുദ്ധത്തിൽ മരണസംഖ്യ 1100 കടന്നു; ഗസ്സ അതിർത്തിയിൽ വൻതോതിൽ സൈനികരെ വിന്യസിച്ച് ഇസ്രായേൽ

ഇസ്രായേൽ -ഗസ്സ സംഘർഷത്തിന്റെ മൂന്നാം ദിവസമായപ്പോഴേക്കും ഹമാസുമായുള്ള യുദ്ധത്തിൽ മരിച്ചവരുടെ എണ്ണം 1,100 കവിഞ്ഞു. പലസ്തീൻ സായുധ സംഘടനയായ ഹമാസ് ഗാസയിൽ നിന്ന് അപ്രതീക്ഷിത ആക്രമണം നടത്തുകയും റോക്കറ്റുകൾ തൊടുത്തുവിടുകയും സിവിലിയന്മാരെ വെടിവെച്ച് വീഴ്ത്തുകയും ചെയ്തു. ഞായറാഴ്ചയോടെ 260 ഓളം മൃതദേഹങ്ങൾ അധികൃതർ നീക്കം ചെയ്തു. തിങ്കളാഴ്ച ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) പ്രകാരം ഹമാസ് വലിയ തോതിലുള്ള ആക്രമണം ആരംഭിച്ചതിനുശേഷം 700-ലധികം ഇസ്രായേലികൾ കൊല്ലപ്പെട്ടു. 1973 ലെ അറബ്-ഇസ്രായേൽ യുദ്ധത്തിന് ശേഷം രാജ്യത്തിന്റെ ഏറ്റവും വലിയ നഷ്ടമാണിത്. ഗസ്സയിൽ രക്തരൂക്ഷിതമായ വ്യോമാക്രമണം തുടരുന്നതിനിടെ കരയുദ്ധത്തിനും ഇസ്രായേൽ നീക്കം. ഗസ്സ അതിർത്തിയിൽ ലക്ഷത്തോളം റിസർവ് സൈനികരെ വിന്യസിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ യുദ്ധത്തിന് അന്ത്യം കുറിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇസ്രായേലി സൈനിക വക്താവ് ജൊനാഥൻ കോൺറികസ് എക്സിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ പറഞ്ഞു. ഇസ്രായേലി സിവിലിയൻമാരെ ഇനിയും ഭീഷണിപ്പെടുത്താനുള്ള സൈനികശേഷി ഹമാസിനില്ല. ഹമാസ് ഇനി ഗാസ മുനമ്പിനെ നിയന്ത്രിക്കില്ലെന്ന് ഞങ്ങൾ പൂർണമായും ഉറപ്പുവരുത്തും -അദ്ദേഹം പറഞ്ഞു. ഫലസ്തീനിയൻ അധികൃതരുടെ കണക്കനുസരിച്ച് ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിൽ 450ലേറെ പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ 20 കുഞ്ഞുങ്ങളും ഉൾപ്പെടുന്നു. 2,200ഓളം ഫലസ്തീനികൾക്ക് പരിക്കേറ്റു. ഗസ്സയിലെ 426 സ്ഥലങ്ങളിലാണ് ഇസ്രായേൽ കനത്ത വ്യോമാക്രമണം നടത്തിയത്. ആക്രമണത്തിൽ ഗസ്സയിലെ പാർപ്പിടസമുച്ചയങ്ങളും പള്ളിയും അടക്കം കെട്ടിടങ്ങൾ നിലംപൊത്തി. ഹമാസിന്‍റെ ആക്രമണത്തിൽ 700 ഇസ്രായേലികൾ കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2243 പേർക്ക് പരിക്കേറ്റതായും 750ഓളം പേരെ കാണാനില്ലെന്നുമാണ് ഇസ്രായേലി മാധ്യമങ്ങളുടെ റിപ്പോർട്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL

https://www.kuwaitvarthakal.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *